വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് രക്ഷപ്പെട്ടു... സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ ബൗണ്ടറികള്‍ ഇനി ജയിപ്പിക്കില്ല, നിയമം റദ്ദാക്കി

സൂപ്പര്‍ ഓവറും ടൈ ആയാല്‍ ഇതാവര്‍ത്തിക്കും

ICC Scraps The Boundary Count Rule To Determine The Winner | Oneindia Malayalam

ദുബായ്: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ക്ലാസിക് ഫൈനല്‍ വലിയ വിവാദമായി മാറിയിരുന്നു. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ കളിയില്‍ ആകെ നേടിയ ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ ബൗണ്ടറികള്‍ പരിഗണിച്ച് ടീമിനെ വിജയിയായി തിരഞ്ഞെടുക്കുന്ന ഈ നിയമം റദ്ദാക്കാന്‍ ഐസിസി തീരുമാനിച്ചു.

ബിസിസിഐ തലപ്പത്ത് ഗാംഗുലി, പെട്ടത് ശാസ്ത്രിയെന്ന് സോഷ്യല്‍ മീഡിയബിസിസിഐ തലപ്പത്ത് ഗാംഗുലി, പെട്ടത് ശാസ്ത്രിയെന്ന് സോഷ്യല്‍ മീഡിയ

ലോകകപ്പില്‍ ബൗണ്ടറികള്‍ കുറവായത് കൊണ്ടു മാത്രം ന്യൂസിലാന്‍ഡിന് കിരീടം നഷ്ടമായത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഐസിസിയുടെ നിയമത്തിനെതിരേ അന്നു വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

നിയമത്തില്‍ ഭേദഗതി

നിയമത്തില്‍ ഭേദഗതി

പ്രധാന ടൂര്‍ണമെന്റുകളില്‍ സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് വിജയികളെ തീരുമാനിക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തിയതായി ഐസിസി അറിയിച്ചു. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദേശം ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ സൂപ്പര്‍ ഓവര്‍ വഴി വിജയികളെ കണ്ടെത്തുന്ന രീതി തന്നെ തുടരും. കാരണം മല്‍സരം ടൈ ആയാല്‍ വിജയികളെ തിരഞ്ഞെടുക്കാന്‍ ഇതിനേക്കാള്‍ ആവേശകരമായ മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ ഏകദിന, ടി20 ലോകകപ്പുകളില്‍ നിയമം തുടരുമെന്നു ഐസിസി ചൂണ്ടിക്കാട്ടി.

സൂപ്പര്‍ ഓവറും ടൈ ആയാല്‍...

സൂപ്പര്‍ ഓവറും ടൈ ആയാല്‍...

പ്രധാന ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പു ഘട്ടത്തില്‍ മല്‍സരം സൂപ്പര്‍ ഓവറിലും ടൈ ആവുകയാണങ്കില്‍ കളി ടൈ ആയി തന്നെ കണക്കാക്കി ഇരുടീമുകള്‍ക്കും തുല്യ പോയിന്റ് വീതം നല്‍കും. എന്നാല്‍ സെമി ഫൈനലുകള്‍, ഫൈനല്‍ എന്നിവയില്‍ നിയമത്തില്‍ മാറ്റമുണ്ടാവും. നോക്കൗട്ട് മല്‍സരങ്ങളില്‍ സൂപ്പര്‍ ഓവറും ടൈ ആയാല്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവില്ല വിജയികളെ തീരുമാനിക്കുക. മറിച്ച് വീണ്ടും സൂപ്പര്‍ ഓവര്‍ നടത്തി വിജയികളെ കണ്ടെത്തുമെന്നും ഐസിസി വിശദമാക്കി.

തുടര്‍ച്ചയായി ടൂര്‍ണമെന്റുകള്‍

തുടര്‍ച്ചയായി ടൂര്‍ണമെന്റുകള്‍

2023 മുതല്‍ തുടര്‍ച്ചയായി എട്ടു വര്‍ഷം പുരുഷ, വനിതാ വിഭാഗങ്ങളിലായി എട്ടു ടൂര്‍ണമെന്റുകള്‍ നടത്താനും ഐസിസി തീരുമാനിച്ചിട്ടുണ്ട്. അണ്ടര്‍ 19 കാറ്റഗറിയിലാണ് നാലു വീതം ടൂര്‍ണമെന്റുകള്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ നടക്കുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ ചാംപ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നത് ക്രിക്കറ്റിന് ശക്തമായ അടിത്തറയിടാന്‍ സഹായിക്കുമെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, October 15, 2019, 10:06 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X