ആരാവും ഐസിസിയുടെ മികച്ച താരം? ചുരുക്കപ്പട്ടികയില്‍ ഇന്ത്യക്കാരാരുമില്ല, രണ്ട് പാക് താരങ്ങള്‍
ദുബായ്: ഈ വര്‍ഷത്തെ ഐസിസിയുടെ പുരസ്‌കാരങ്ങള്‍ക്കായുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മികച്ച ടെസ്റ്റ് താരം,ഏകദിന താരം എന്നിവയുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തെ കണ്ടെത്തുന്നതിനായുള്ള നാല് താരങ്ങള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയും ഐസിസി പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്കുപോലും ഇടം പിടിക്കാനായിട്ടില്ല. പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി,ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍,ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്,ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ എന്നിവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ നിന്ന് വോട്ടെടുപ്പിലൂടെത്തന്നെയാവും മികച്ച താരത്തെ കണ്ടെത്തുന്നത്. ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച താരങ്ങളുടെ പ്രകടനങ്ങളെ കൂടുതല്‍ അടുത്തറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications