Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓവര്‍ ത്രോ വിവാദം, ഐസിസി പറയുന്നത് ഇങ്ങനെ

ഓവര്‍ ത്രോ വിവാദത്തിൽ മുട്ട് ന്യായവുമായി ICC | Oneindia Malayalam

ലോകകപ്പ് ഫൈനല്‍ വേദിയില്‍ അതിനാടകീയമായ സംഭവങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നിര്‍ണായകമായ അവസാന ഓവറില്‍ ബൗണ്ടറി ലൈനില്‍ നിന്നും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ പന്ത്, രണ്ടാം റണ്ണിനായി ഓടിയ ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ത്തട്ടി ബൗണ്ടറി ലൈന്‍ കടന്ന സംഭവത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും രണ്ടു തട്ടിലാണ്.

ബെൻ സ്റ്റോക്ക്സ്

ജയിക്കാന്‍ മൂന്നു പന്തില്‍ ഒന്‍പതു റണ്‍സ് വേണമെന്നിരിക്കെ ആറു റണ്‍സാണ് അമ്പയര്‍ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന് അനുവദിച്ചത്. എന്നാല്‍ ഇതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി രാജ്യാന്തര അംപയര്‍മാര്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ഓടിയെടുത്ത രണ്ടു റണ്‍സും ഓവര്‍ ത്രോയില്‍ ലഭിച്ച നാലു റണ്‍സും കൂട്ടി ആറു റണ്‍സെന്ന് ധര്‍മസേന തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആറല്ല, അഞ്ചു റണ്‍സായിരുന്നു ഇംഗ്ലണ്ടിന് അനുവദിക്കേണ്ടിയിരുന്നത്. കീപ്പര്‍ക്കു നേരെ ഗുപ്റ്റില്‍ പന്തെറിയുന്ന നേരം സ്റ്റോക്ക്‌സും റാഷിദും രണ്ടാമത്തെ റണ്ണിനായി പിച്ച് ക്രോസ് ചെയ്തിരുന്നില്ല. ഫീല്‍ഡറുടെ കൈയ്യില്‍ നിന്നും പന്ത് റിലീസ് ചെയ്യുന്ന നേരം റണ്ണിനായി ഓടുന്ന ബാറ്റ്‌സ്മാന്‍മാര്‍ തമ്മില്‍ ക്രോസ് ചെയ്താല്‍ മാത്രമേ ഓവര്‍ ത്രോയ്‌ക്കൊപ്പം ഈ റണ്ണുകള്‍ കൂട്ടുകയുള്ളൂ. മുന്‍ രാജ്യാന്തര അംപയര്‍ സൈമണ്‍ ടൗഫലാണ് ഐസിസി നിയമം മുന്‍നിര്‍ത്തി ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. ഫീല്‍ഡ് അമ്പയര്‍മാരുടെ പിഴവെന്നാണ് സൈമണ്‍ ടൗഫല്‍ സംഭവത്തെ വിശേഷിപ്പിച്ചതും.

ലോകകപ്പ് ഫൈനൽ മത്സരം

ഓവര്‍ ത്രോ വിവാദം ചൂടുപിടിക്കവെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്. അമ്പയര്‍മാരുടെ തീരുമാനമാണ് മത്സരത്തില്‍ അന്തിമം. ഐസിസിയുടെ നിയമങ്ങള്‍ വിലയിരുത്തിയാണ് ഫീല്‍ഡ് അമ്പയര്‍മാര്‍ ഉചിതമായ തീരുമാനങ്ങളെടുക്കുന്നത്. അമ്പയര്‍മാരുടെ തീരുമാനത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഐസിസിക്ക് താത്പര്യമില്ല. ഇതാണ് ക്രിക്കറ്റ് കൗണ്‍സില്‍ പാലിച്ചുവരുന്ന നയവും - ഐസിസി വക്താവ് ഫോക്‌സ് സ്‌പോര്‍ട്‌സിനോട് വ്യക്തമാക്കി.

നേരത്തെ ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ച കുമാര്‍ ധര്‍മസേനയെയും മറെയ്‌സ് എറാസ്മസിനെയും സൈമണ്‍ ടൗഫല്‍ തുറന്നു വിമര്‍ശിച്ചിരുന്നു. അമ്പയര്‍മാരുടെ പിഴവ് ഇംഗ്ലണ്ട് - ന്യൂസിലന്റ് മത്സരത്തെ നിര്‍ണായകമായി സ്വാധീനിച്ചു. കാര്യങ്ങള്‍ കൃത്യമായി കണ്ടില്ലെന്നിരിക്കെ തേര്‍ഡ് അമ്പയറുടെ സഹായം തേടാന്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ കൂട്ടാക്കാഞ്ഞത് നിരാശജനകമെന്നാണ് സൈമണ്‍ ടൗഫല്‍ വ്യക്തമാക്കിയത്.

Story first published: Wednesday, July 17, 2019, 13:01 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+