Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താങ്ക് യൂ കോലി, ഒഫീഷ്യലായും അല്ലാതെയും ഇന്ത്യ തന്നെ ഒന്നാം റാങ്കില്‍!

ദുബായ്: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇരട്ടിമധുരം. അഡലെയ്ഡില്‍ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തില്‍ വിരാട് കോലിയും സ്പിന്നര്‍മാരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചതായിരുന്നു ആദ്യത്തേത്. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ രണ്ടര വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് തിരിച്ചുകിട്ടി എന്നതാണ് അടുത്തത്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം കോലിയുടെ നേതൃത്വത്തില്‍ ജയിച്ച പരമ്പരകളാണ് ഒന്നാം റാങ്കിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇംഗ്ലണ്ട് 2 -1 ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലോക റാങ്കിംഗില്‍ ഒന്നാമതുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകള്‍ തുടര്‍ച്ചയായി തോറ്റ് മൂന്നാം റാങ്കിലേക്ക് തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ടെസ്റ്റ് പരമ്പര പോലും കളിക്കാതെ തന്നെ ഒന്നാം സ്ഥാനത്തെത്തി. അവസാന ടെസ്റ്റില്‍ 280 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ റാങ്കിംഗില്‍ അത് സഹായിച്ചില്ല.

kohli-tesT

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയെ നാട്ടില്‍ 3 - 0 ന് തൂത്തുവാരിയ പ്രകടനമാണ് ഇന്ത്യയെ ഒന്നാം റാങ്കില്‍ എത്തിച്ചത്. ജനുവരി 16ന് ശനിയാഴ്ച ജോഹന്നാസ് ബര്‍ഗില്‍ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് 7 വിക്കറ്റിന് തോല്‍പിച്ചതോടെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ പരമ്പര പൂര്‍ത്തിയായ ശേഷം മാത്രമാണ് ഐ സി സി ട്വിറ്ററിലൂടെ ഇന്ത്യയുടെ ഒന്നാം റാങ്ക് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ ആണ് രണ്ടാം സ്ഥാനത്ത്. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പര ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്താം. ഇന്ത്യയ്ക്ക് അടുത്തൊന്നും ഇനി ടെസ്റ്റ് മത്സരങ്ങളില്ല.

Story first published: Wednesday, January 27, 2016, 9:33 [IST]
Other articles published on Jan 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+