ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് ലോക ഒന്നാം റാങ്കില്‍. ഐ സി സി റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലാണ് അശ്വിന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഇടംകൈയ്യന്‍ ഓള്‍റൗണ്ടര്‍ ഷക്കിബ് അല്‍ ഹസനെയാണ് അശ്വിന് മറികടന്നത്.
ഇന്ത്യ രണ്ടാം റാങ്കിലെത്തി; സച്ചിനും മക്ഗ്രാത്തിനും ഒപ്പം അശ്വിന്!
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് ടെസ്റ്റില്‍ 31 വിക്കറ്റുകള്‍ വീഴ്ത്തിയ ആര് അശ്വിന് മാന്‍ ഓഫ് ദ സീരിസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അശ്വിന്റെ കരിയറിലെ അഞ്ചാമത്തെ മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡാണിത്. സച്ചിന് തെണ്ടുല്‍ക്കര്‍, ഗ്ലെന്‍ മക്ഗ്രാത്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ അശ്വിന്റെ സ്ഥാനം. 11 തവണ മാന്‍ ഓഫ് ദ സീരിസ് ആയ മുത്തയ്യ മുരളീധരന്റെ പേരിലാണ് റെക്കോര്‍ഡ്.
ദില്ലിയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അശ്വിന് അര്‍ധസെഞ്ചുറി നേടിയിരുന്നു. 31 വിക്കറ്റുകള്‍ക്കൊപ്പം ഈ ഇന്നിംഗ്സ് കൂടിയായപ്പോഴാണ് അശ്വിന് സ്ഥാനക്കയറ്റം കിട്ടിയത്. ബൗളിംഗ് റാങ്കിംഗില്‍ അശ്വിന് രണ്ടാം സ്ഥാനത്തുണ്ട്. അശ്വിനൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ ഏഴാം റാങ്കിലാണ്. ജഡ്ഡുവിന്റെ കരിയര്‍ ബെസ്റ്റ് റാങ്കാണിത്.
ദില്ലിയില്‍ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന് അജിന്‍ക്യ രഹാനെ രണ്ട് സ്ഥാനങ്ങള്‍ കൂടി മുന്നോട്ട് കയറി പന്ത്രണ്ടാം റാങ്കിലെത്തി. ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച റാങ്കാണിത്. ക്യാപ്റ്റന്‍ കോലി (14), മുരളി വിജയ് (16), പൂജാര (17) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ റാങ്കിംഗ്.