ദുബായ്: 2024 ലെ ടി20 ലോകകപ്പിന് 20 ടീമുകളെ പരിഗണിക്കാനൊരുങ്ങി ഐസിസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഭാവിയില്‍ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് വിലയിരുത്തിയാണ് ബിസിസി ഐ ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നത്.
നിലവില്‍ 16 ടീമുകള്‍ക്കാണ് ടി20 ലോകകപ്പില്‍ അവസരം ലഭിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. ഒക്ടോബറിലാണ് ലോകകപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം വളരെ ശക്തമാണ്. ഇത്തവണ നടത്തിയ ഐപിഎല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ റദ്ദാക്കേണ്ടി വന്നിരുന്നു. അതിനാല്‍ത്തന്നെ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റാനും സാധ്യതയുണ്ട്.
ഏകദിന ലോകകപ്പുകളിലെ ടീമുകളുടെ എണ്ണം വെടിക്കെട്ടുറയ്ക്കുകയാണ് ഐസിസി ചെയ്തത്. 2007ല്‍ 16 ടീമുകളെ പങ്കെടുപ്പിച്ചാല്‍ 2011ല്‍ 14 ആക്കി എണ്ണം കുച്ചു. 2015ലും 2019ലും 10 ടീമുകളെയാണ് പരിഗണിച്ചത്. ഏകദിന ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നത് ഐസിസിക്ക് സാമ്പത്തികമായി നേട്ടം നല്‍കില്ല. അതിനാല്‍ 10 ടീമുകള്‍ തന്നെ തുടര്‍ന്നേക്കും.
എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തായി ചെറിയ ടീമുകളും മികവ് കാട്ടുന്നുണ്ട്. ഇവര്‍ക്ക് വളര്‍ന്നുവരാനുള്ള സാഹചര്യം ഒരുക്കാനാണ് ശ്രമം. ടി20 ഫോര്‍മാറ്റായതിനാല്‍ കൂടുതല്‍ ആരാധകരെയും ലഭിക്കും. ലോകകപ്പ് മത്സരങ്ങള്‍ക്ക് വലിയ പരസ്യങ്ങളുള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ ടീമുകളുടെ എണ്ണം സാമ്പത്തികമായി ഐസിസിക്ക് വലിയ നഷ്ടമുണ്ടാക്കില്ല.സ്കോട്ലന്ഡ്,നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടി20 ലോകകപ്പില്‍ പരിഗണന ലഭിച്ചേക്കും.
ക്രിക്കറ്റിനെ ഒളിംപിക്സിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല് ക്രിക്കറ്റ് ബോര്‍ഡും ബിസിസി ഐയും ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതിന് കടമ്പകളേറെയാണ്.
നിലവില്‍ 80 ടീമുകള്‍ ഐസിസിയുടെ ഭാഗമായി ടി20 ക്രിക്കറ്റ് കളിക്കുന്നുണ്ട്.ഇന്തോനേസ്യയാണ് 80ാം സ്ഥാനത്ത്.ഇംഗ്ലണ്ട്,ഇന്ത്യ,ന്യൂസീലന്‍ഡ്,പാകിസ്താന്,ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്,ശ്രീലങ്ക,ബംഗ്ലാദേശ്,വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ആദ്യ 10 റാങ്കിലുള്ളവര്‍. സിംബാബ് വെ,അയര്‍ലന്‍ഡ്,നേപ്പാള്‍,സ്കോട്ലന്ഡ്,യുഎഇ,പപ്പുവ ന്യൂ ഗ്വിനിയ എന്നിവരാണ് 11 മുതല്‍ 16 വരെ സ്ഥാനങ്ങളിലുള്ളത്.