വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മൃതി മന്ദാന ലോക ഒന്നാം റാങ്കില്‍; ജമീമയ്ക്ക് വന്‍ കുതിപ്പ്

ദില്ലി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡില്‍ സമാപിച്ച ഏകദിന പരമ്പരയില്‍ സെഞ്ച്വറിയും 90 റണ്‍സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ എല്ലിസ് പെറി, മെഗ് ലാനിങ് എന്നിവരാണ് മന്ദാനയ്ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അഞ്ചാം ഏകദിനം: ഇന്ത്യക്കു ടോസ്, ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ എമി സാറ്റര്‍ത്ത്‌വെയ്റ്റ് സ്ഥാനം മെച്ചപ്പെടുത്തി നാലാം നമ്പറിലെത്തി. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാം റാങ്കിലാണ്. ഏകദിന മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മന്ദാനയ്ക്ക് തുണയായത്. 2018ല്‍ കളിച്ച 15 ഏകദിന മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളും താരം നേടിയിരുന്നു.

smrithimandhana

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ 10 സ്ഥാനം മെച്ചപ്പെടുത്തിയാണ് നാലാം റാങ്കിലെത്തിയത്. കഴിഞ്ഞ നാല് ഏകദിന മത്സരങ്ങളിലും താരം അര്‍ധശതകം നേടിയിരുന്നു. ഇന്ത്യന്‍ താരം ജമീമ 64 സ്ഥാനങ്ങളാണ് മുന്നോട്ട് കുതിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അരങ്ങേറ്റം നടത്തിയശേഷം കേവലം ഏഴ് മത്സരങ്ങള്‍ മാത്രമാണ് ജമീമ കളിച്ചത്. നിലവില്‍ 61-ാം റാങ്കിലാണ് ജമീമ.

ബൗളര്‍മാരില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ, പൂനം യാദവ്, ഏക്താ ബിഷ്ത് എന്നിവര്‍ മുന്നോട്ട് കയറി. ശര്‍മയും യാദവും അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ട്, ഒന്‍പത് റാങ്കുകളിലാണ്. ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഏക്താ ബിഷ്ത് 13-ാം റാങ്കിലെത്തി. മറ്റൊരു താരം ജുലന്‍ ഗോസ്വാമി നാളാം റാങ്കിലാണ്. ന്യൂസിലന്‍ഡ് പര്യടനത്തിലെ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുണയായത്.

Story first published: Sunday, February 3, 2019, 9:06 [IST]
Other articles published on Feb 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X