ഇന്ത്യയ്ക്ക് നഷ്ടം, കോലിക്കും രോഹിത് ശര്‍മയ്ക്കും രഹാനെയ്ക്കും നേട്ടം
ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തോറ്റ ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗ് പോയിന്റ് നഷ്ടം. പരമ്പരയ്ക്ക് മുമ്പേ ഉണ്ടായിരുന്ന രണ്ടാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ ഇപ്പോഴും. എന്നാല്‍ രണ്ട് റാങ്കിംഗ് പോയിന്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായി ഇന്ത്യയ്ക്ക് ഇപ്പോള്‍ മൂന്ന് പോയിന്റിന്റെ വ്യത്യാസമേ ഉള്ളൂ.
ഇന്ത്യന്‍ ടീമിന് മാത്രമേ പോയിന്റ് നഷ്ടം ഉള്ളൂ. പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം റാങ്കിങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിരാട് കോലി രണ്ടാം സ്ഥാനത്തെത്തി. ധോണിയും രോഹിത് ശര്‍മയും രഹാനെയും നേട്ടമുണ്ടാക്കി. പരിക്ക് മൂലം പരമ്പര കളിക്കാനാകാതിരുന്ന അശ്വിന്‍ ബൗളിംഗ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടു

ഡിവില്ലിയേഴ്‌സ് ഒന്നാമന്‍
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് സെഞ്ചുറികളുമായി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് ഐ സി സി റാങ്കിംഗില്‍ ഒന്നാമതെത്തി. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് വീശുകയാണ് എ ബി ഡി ഇപ്പോള്‍

കോലി രണ്ടാമന്‍
പരമ്പര തോറ്റെങ്കിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമതെത്തി. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമാണ് പരമ്പരയില്‍ കോലിയുടെ നേട്ടം.

രോഹിത് ശര്‍മയ്ക്കും നേട്ടം
മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് ശര്‍മ പന്ത്രണ്ടാം സ്ഥാനത്താണ്. ആദ്യ ഏകദിനത്തില്‍ രോഹിത് 150 റണ്‍സടിച്ചിരുന്നു.

രഹാനെ കരിയര്‍ ബെസ്റ്റ്
മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ അജിന്‍ക്യ രഹാനെ ഇരുപത്തേഴാം സ്ഥാനത്താണ്. രഹാനെയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്.

മിച്ചല്‍ സ്റ്റാര്‍ക് ബൗളര്‍
ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications