For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്റെ ഐസിസി റാങ്കിംഗ് പരമദയനീയം.. 2019 ലോകകപ്പിന് യോഗ്യത കിട്ടില്ല?

By Muralidharan

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വി പാകിസ്താന് വലിയ തിരിച്ചടിയായി. 1 - 4ന് പരമ്പര തോറ്റ പാകിസ്താന് 2019 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കണമെങ്കില്‍ യോഗ്യതാ റൗണ്ട് കടക്കേണ്ടി വരും എന്ന നിലയാണ് ഇപ്പോള്‍. വെസ്റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന പരമ്പരകളില്‍ കൂടി ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ ലോകകപ്പിന് സ്വാഭാവിക യോഗ്യത എന്നത് പാകിസ്താന് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കും.

Read Also: പഞ്ചാബി ഹൗസിന് 18 വര്‍ഷം തികഞ്ഞു.. ട്രോളുകളുടെ രാജാവ് രമണന് വിശുദ്ധപദവി... രമണന്‍ ഡാ!

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരേ ഒരു കളി മാത്രമേ പാകിസ്താന്‍ ജയിച്ചുള്ളൂ. 87 പോയിന്റുകളുമായി പരമ്പര കളിക്കാനിറങ്ങിയ പാകിസ്താന് ഇപ്പോള്‍ 86 പോയിന്റുകളാണ് ഉള്ളത്. ഐ സി സി റാങ്കിംഗില്‍ ഒമ്പതാം റാങ്ക്. എട്ടാം റാങ്കുകാരായ വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ 8 പോയിന്റുകള്‍ പിന്നാലാണ് ഇപ്പോള്‍. 2001 ല്‍ ഐ സി സി പുതിയ റാങ്കിംഗ് സിസ്റ്റം കൊണ്ടുവന്നതില്‍ പിന്നെ, മുന്‍ ലോക ചാമ്പ്യന്മാരായ പാകിസ്താന്റെ ഏറ്റവും മോശം റാങ്കിംഗാണിത്.

mohammadirfan

ടെസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താന്‍ ടീമാണ് ഏകദിനത്തില്‍ ഈ ദയനീയ പ്രകടനം കാഴ്ചവെക്കുന്നതാണ് ഇതിലെ രസകരമായ കാര്യം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ഓസ്‌ട്രേലിയയാണ് ഏകദിന ഐ സി സി റാങ്കില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡ്. ഇന്ത്യ മൂന്ന്, ദക്ഷിണാഫ്രിക്ക നാല്, ഇംഗ്ലണ്ട് അഞ്ച്, ശ്രീലങ്ക ആറ് എന്നതാണ് പിന്നീടുള്ള റാങ്കിംഗ്. കരുത്തരായ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനും ബംഗ്ലാദേശിന് പിന്നിലാണ്.

Story first published: Monday, September 5, 2016, 13:47 [IST]
Other articles published on Sep 5, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+