Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന റാങ്കിങ്: തലപ്പത്ത് തുടര്‍ന്ന് കോലിയും രോഹിതും, ബാബര്‍ മൂന്നാം സ്ഥാനത്ത്

ദുബൈ: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങിലും തലപ്പത്ത് തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ്‌ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 871 റേറ്റിങ് പോയിന്റോടെയാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് 835 റേറ്റിങ് പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന്‍ നായകന്‍ ബാബറിന് 829 പോയിന്റാണുള്ളത്.

01

ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ (818), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് (790), ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (789), ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (767), ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (765), ഇംഗ്ലണ്ട് താരം ജോ റൂട്ട് (759), ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റന്‍ ഡീകോക്ക് (755) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് താരങ്ങള്‍.

02

ബൗളിങ് റാങ്കിങ്ങില്‍ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് തലപ്പത്ത്. 722 റേറ്റിങ് പോയിന്റാണ് ബോള്‍ട്ടിനുള്ളത്. 719 പോയിന്റുള്ള ഇന്ത്യയുടെ ജസ്പ്രീത് ബൂംറ രണ്ടാം സ്ഥാനത്തും 701 പോയിന്റുള്ള അഫ്ഗാന്റെ മുജീബുര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തുമാണ്.

03

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (689), ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ(665), പാകിസ്താന്റെ മുഹമ്മദ് അമീര്‍(657), ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് (650), ന്യൂസീലന്‍ഡിന്റെ മാറ്റ് ഹെന്റി (641), അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ (630), ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ (628) എന്നിവരാണ് ആദ്യ 10ലുള്ള ബൗളര്‍മാര്‍. ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ ബൗളര്‍ മാത്രമെ ഉള്ളൂവെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

04

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 301 റേറ്റിങ് പോയിന്റോടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 285 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് രണ്ടാം സ്ഥാനത്തുണ്ട്. പാകിസ്താന്റെ ഇമാദ് വാസിമാണ് (265) മൂന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡിന്റെ കോളിന്‍ ഡി ഗ്രാന്റ്‌ഹോം (265),ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് (256), അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ (253), ന്യൂസീലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നര്‍ (251), ഇന്ത്യയുടെ രവീന്ദ്ര ജഡേജ (246), സിംബാബ് വെയുടെ സിക്കന്തര്‍ റാസ (232) സിംബാബ് വെയുടെ സീന്‍ വില്യംസ് (229) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് താരങ്ങള്‍.

05

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് ്‌സമിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തുമാണ്. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് തലപ്പത്ത്. ഓള്‍റൗണ്ടര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും ഒന്നാം സ്ഥാനത്താണ്. ടി20 റാങ്കിങ്ങില്‍ പാകിസ്താന്റെ ബാബര്‍ അസാമാാണ് തലപ്പത്ത്. ഇന്ത്യയുടെ കെ എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കോലി 10ാം സ്ഥാനത്താണ്.

Story first published: Thursday, August 6, 2020, 13:41 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+