Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് റാങ്കിങ്: ഒരു സ്ഥാനം താഴോട്ടിറങ്ങി പുജാര, സ്മിത്ത് തലപ്പത്ത് തുടരുന്നു

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമുള്ള ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചേതേശ്വര്‍ പുജാരക്ക് സ്ഥാനം നഷ്ടം. ഒരു സ്ഥാനം നഷ്ടപ്പെട്ട ചേതേശ്വര്‍ പുജാര നിലവില്‍ എട്ടാം സ്ഥാനത്താണ്. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 43 റണ്‍സ് നേടാന്‍ പുജാരയ്ക്ക് സാധിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. ഇതാണ് പുജാരയ്ക്ക് റാങ്കിങ്ങില്‍ തിരിച്ചടിയായത്. ഓസീസ് താരം സ്റ്റീവ് സ്മിത്ത് തന്നെയാണ് തലപ്പത്തുള്ളത്. ഇന്ത്യക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ 1 റണ്‍സിന് പുറത്തായെങ്കിലും സ്ഥാനം നഷ്ടം സംഭവിച്ചില്ല. 901 പോയിന്റാണ് സ്മിത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 888 പോയിന്റാണുള്ളത്. ആദ്യ 10ല്‍ വിരാട് കോലിയും പുജാരയും മാത്രമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്.

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍,ഓസീസ് താരം മാര്‍നസ് ലാബുഷാനെ,പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം എന്നിവരാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ അഞ്ചിലുള്ള മറ്റുള്ളവര്‍. ഡേവിഡ് വാര്‍ണര്‍,ബെന്‍ സ്റ്റോക്‌സ്,പുജാര,ജോ റൂട്ട്,ടോം ലാദം എന്നിവരാണ് 10ല്‍ ഉള്‍പ്പെട്ടവര്‍. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തോടെ അജിന്‍ക്യ രഹാനെ ആദ്യ 10ല്‍ നിന്ന് പുറത്തായി.

cheteshwarpujaratest

ബൗളര്‍മാരുടെ പട്ടികയില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നാണ് ഏഴ് വിക്കറ്റാണ് കമ്മിന്‍സ് വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ്. കിവീസിന്റെ നെയ്ല്‍ വാഗ്നര്‍,ടിം സൗത്തി,ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. കഗിസോ റബാദ,മിച്ചല്‍ സ്റ്റാര്‍ക്ക്,ജെയിംസ് ആന്‍ഡേഴ്‌സന്‍,ആര്‍ അശ്വിന്‍,ജസ്പ്രീത് ബൂംറ എന്നിവരാണ് ആദ്യ 10ലുള്ള മറ്റുള്ളവര്‍.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്താണ്. പരിക്കേറ്റ ജഡേജക്ക് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. ആദ്യ മത്സരം അദ്ദേഹം കളിച്ചിരുന്നില്ല. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ നാലാം സ്ഥാനത്തും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചാം സ്ഥാനത്തുമുണ്ട്. ആര്‍ അശ്വിന്‍ ആറാം സ്ഥാനത്താണ്.

ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും. ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ഓസീസിനെതിരായ പരമ്പരയിലെ എല്ലാ മത്സരത്തിലും തോറ്റാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. നിലവില്‍ ഒന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റു. ഇനിയും മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

Story first published: Sunday, December 20, 2020, 20:00 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+