For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സോഫ്റ്റ് സിഗ്നല്‍ തുടരും, ഡിആര്‍എസില്‍ പരിഷ്‌കാരം; മാറ്റങ്ങള്‍ അംഗീകരിച്ച് ഐസിസി ക്രിക്കറ്റ് കമ്മിറ്റി

ദുബൈ: ക്രിക്കറ്റ് നിയമങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ അംഗീകരിച്ച് ഐസിസി ക്രിക്കറ്റ് കമ്മിറ്റി. അനില്‍ കുംബ്ലെ ചെയര്‍മാനായുള്ള കമ്മിറ്റിയാണ് മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. സമീപകാലത്തായി ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടത് സോഫ്റ്റ് സിഗ്നലായിരുന്നു. തേര്‍ഡ് അംപയര്‍ക്ക് തീരുമാനം കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അംപയര്‍ തങ്ങളുടെ തീരുമാനം വിധിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്നല്‍. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും തേര്‍ഡ് അംപയറുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം പ്രതികരിച്ചിരുന്നു.

വിവിഎസ് ലക്ഷ്മണ്‍,സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയ പല പ്രമുഖരും സോഫ്റ്റ് സിഗ്നലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സോഫ്റ്റ് സിഗ്നല്‍ തുടരുമെന്ന നിലപാടാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. മൈതാനത്ത് നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് അംപയര്‍ തീരുമാനം വിധിക്കുന്നത് ഇതോടെ തുടരും. ഫീല്‍ഡ് അംപയറുടെ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം തേര്‍ഡ് അംപയര്‍ക്ക് കൈമാറുന്ന രീതി തുടരും.

icc

മറ്റൊരു സുപ്രധാന മാറ്റവും ഐസിസി വരുത്തിയിട്ടുണ്ട്. എല്‍ബി ഡബ്ല്യുവില്‍ വിധി പുനപരിശോധിക്കുന്ന സമയത്ത് വിക്കറ്റ് സോണിന്റെ ഉയരം ഉയര്‍ത്തിയിട്ടുണ്ട്. ഇനി സ്റ്റംപിന്റെ മുകളിലായി പന്ത് കൊള്ളുന്ന രീതിയിലാണെങ്കിലും വിക്കറ്റ് അനുവദിക്കും. ഇതിന് മുമ്പ് വെയ്ല്‍സിനെ താഴെ വരെ പന്ത് പതിക്കുന്നതിനെയാണ് ഔട്ടായി വിധിച്ചിരുന്നത്.

നിലവിലുള്ള കോവിഡ് ചട്ടങ്ങള്‍ തുടരാനും തീരുമാനമായിട്ടുണ്ട്. 2020ല്‍ കൊണ്ടുവന്ന കോവിഡ് ചട്ടങ്ങള്‍ നിലവിലും എല്ലാം മത്സരങ്ങളും പാലിക്കുന്നുണ്ട്. കോവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിയാത്ത സാഹചര്യത്തില്‍ കോവിഡ് ചട്ടം തുടരാനാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്ലാ ക്രിക്കറ്റ് ലീഗുകള്‍ക്കും ബാധകമായിരിക്കും.

വനിതാ ഏകദിനത്തില്‍ രണ്ട് നിര്‍ണ്ണായക മാറ്റങ്ങള്‍ക്കും അംഗീകാരം നല്‍കി. നേരത്തെ ഇഷ്ടമുള്ള സമയത്ത് അഞ്ച് ഓവര്‍ ബാറ്റിങ് പവര്‍പ്ലേ ലഭ്യമായിരുന്നു. ഇനി മുതല്‍ അത് ഉണ്ടാകില്ല. കൂടാതെ ഏകദിന മത്സരം സമനിലയിലായാല്‍ സൂപ്പര്‍ ഓവര്‍ നടത്തി വിജയിയെ തീരുമാനിക്കാനും ഐസിസിയുടെ പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രഥമ വനിതാ അണ്ടര്‍ 19 വനിതാ ലോകകപ്പ് 2023ലേക്ക് മാറ്റിവെച്ചപ്പോള്‍ 2022ലെ വനിതാ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഈ വര്‍ഷം ഡിസംബറിലേക്കും നീട്ടിവെച്ചു. പുരുഷ ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായിത്തന്നെ നടത്താനാണ് തീരുമാനം ആയിരിക്കുന്നത്.

Story first published: Friday, April 2, 2021, 10:49 [IST]
Other articles published on Apr 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+