വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2020: ഐസിസിക്ക് മുന്നില്‍ മൂന്ന് വഴികള്‍, മൂന്നാമത്തേത് എങ്കില്‍ ഐപിഎല്‍ നടന്നേക്കും

ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിനു വേദിയാവുക

ദുബായ്: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വരവോടെ ക്രിക്കറ്റ് കലണ്ടര്‍ ആകെ താറുമാറായിരിക്കുകയാണ്. ഐപിഎല്ലുള്‍പ്പെടെ പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും പരമ്പരകളുമെല്ലാം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇനി ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പായ ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഭാവിയാണ് അറിയാനുള്ളത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ഈ മാസം 28ന് നടക്കുന്ന ബോര്‍ഡ് മീറ്റില്‍ ഐസിസി ചര്‍ച്ച ചെയ്യും.

world cup

ടി20 ലോകകപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നു ഓപ്ഷനുകളാണ് ഇപ്പോള്‍ ഐസിസിക്കു മുന്നിലുള്ളത്. ഇവയിലൊന്ന് സ്വീകരിച്ചാല്‍ ടൂര്‍ണമെന്റിന് ഇനി രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കുന്നത്. ടി20 ലോകകപ്പിനെക്കുറിച്ച് തങ്ങള്‍ക്കു മുന്നിലുള്ള ഓപ്ഷനുകള്‍ ഐസിസി ഇവന്റസ് കമ്മിറ്റി മേധാവി ക്രിസ് ടെറ്റ്‌ലി 28ന് നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കും.

T20: ഓപ്പണര്‍ സ്ഥാനത്തേക്കു രാഹുലുമായി മല്‍സരമോ? അവന്‍ വേറെ ലെവല്‍- ധവാന്‍ പറയുന്നുT20: ഓപ്പണര്‍ സ്ഥാനത്തേക്കു രാഹുലുമായി മല്‍സരമോ? അവന്‍ വേറെ ലെവല്‍- ധവാന്‍ പറയുന്നു

World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!

ഐസിസി ഇവന്റ്‌സ് കമ്മിറ്റിയില്‍ നിന്ന് മൂന്നു ഓപ്ഷനുകളാണ് പ്രതീക്ഷിക്കുന്നതെന്നു ഒരു ബോര്‍ഡ് മെമ്പര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. ആദ്യത്തെ ഓപ്ഷന്‍ എന്തെന്നാല്‍ ടൂര്‍ണമെന്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുകയെന്നതായിരിക്കും. 14 ദിവസത്തെ ക്വാറന്റൈനിനൊപ്പം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്യും. രണ്ടാമത്തെ ഓപ്ഷന്‍ മല്‍സരങ്ങള്‍ കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ നടത്തുകയെന്നതാണ്. മൂന്നാമത്തെയും അവസാനത്തെയും ഓപ്ഷന്‍ ലോകകപ്പ് 2022ലേക്കു മാറ്റി വയ്ക്കുകയെന്നതായിരിക്കുമെന്നും ബോര്‍ഡ് അംഗം വെളിപ്പെടുത്തി.

icc

അതേസമയം, ലോകകപ്പിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുക. ഈ പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്തണമെന്നാണ് നിലലവിലെയും മുമ്പത്തെയും മുന്‍നിര കളിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ സാമ്പത്തിക നേട്ടം നല്‍കുന്ന പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ഇതു മാറ്റി വച്ചാല്‍ അതു ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു കനത്ത തിരിച്ചടിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടി20 ലോകകപ്പ് 2022ലേക്കു മാറ്റിയാല്‍ അത് ബിസിസിഐയ്ക്കും ആശ്വാസമാവും. കൊവിഡ്-19 കുറേക്കൂടി നിയന്ത്രണ വിധേയമാവുകയാണെങ്കില്‍ ലോകകപ്പിന്റെ വിന്‍ഡോയില്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ സംഘടിപ്പിക്കാന്‍ ബിസിസിഐക്കു കഴിയും. ഐപിഎല്ലിനു പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ക്കു തിരിക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ 28ന് നടക്കാനിരിക്കുന്ന ഐസിസി യോഗത്തെ ബിസിസിഐയും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Story first published: Saturday, May 16, 2020, 9:48 [IST]
Other articles published on May 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X