Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്?; ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷിക്കാം

ദുബായ്: മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റിന് ഒളിമ്പിക്‌സില്‍ സ്ഥാനമില്ലാത്തത് നേരത്തെതന്നെ പല അവസരത്തിലും ചര്‍ച്ചയായിരുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മറ്റിയെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ കായിക ഇനിമായി ഉള്‍പ്പെടുത്താനോ ഐസിസി കാര്യമായ ശ്രമം നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

എന്നാലിപ്പോള്‍, ക്രിക്കറ്റിന് ഒളിമ്പിക്‌സില്‍ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഐസിസി. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ 2028ല്‍ നടക്കുന്ന ഒളിമ്പിക്‌സിലെങ്കിലും ക്രിക്കറ്റിനെ മത്സരയിനമാക്കണമെന്നാണ് ഐസിസിയുടെ ആവശ്യം. ഇതിനായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെല്ലാം ഒരുപോലെ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ഡേവ് റിച്ചാഡ്‌സണ്‍ പറഞ്ഞു.

davidrishardson

ഇപ്പോള്‍തന്നെ ഏറെ വൈകിക്കഴിഞ്ഞു. 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ നമ്മള്‍ ഇക്കാര്യം അവതരിപ്പിക്കും. തുടര്‍ന്നുള്ള ഒളിമ്പിക്‌സുകളിലെങ്കിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി20 ഫോര്‍മാറ്റ് ക്രിക്കറ്റില്‍ കൂടുതല്‍ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളുടെ പിന്തുണ ഐസിസിക്ക് ഉണ്ടാകും. ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് അത് ഏറെ മെഡല്‍ പ്രതീക്ഷ നല്‍കുന്നതാകും.

ലോകമെങ്ങും ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിനായി കുട്ടിക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. ഇത് കൂടുതല്‍ രാജ്യങ്ങളെ ക്രിക്കറ്റ് കളിയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചേക്കും. നൂറിലികം രാജ്യങ്ങള്‍ക്ക് ഐസിസി അംഗീകാരം നല്‍കുമെന്നാണ് സൂചന. ഇതോടെ ക്രിക്കറ്റിനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഐസിസി പുതിയൊരു വിപ്ലവത്തിനാണ് തുടക്കമിടുന്നത്.

Story first published: Friday, April 27, 2018, 9:05 [IST]
Other articles published on Apr 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+