നീഷാം ചിത്രത്തിന് ട്രോളുമായി ഐസിസി; ഐസിസിയെ പൊളിച്ചടക്കി ആരാധകര്‍
ദുബായ്: ന്യൂസിലന്‍ഡ് ഇന്ത്യ പരമ്പരയ്ക്കിടെയുള്ള ചിത്രവുമായി ബന്ധപ്പെട്ട ഐസിസിയുടെ ട്രോള്‍ പൊളിച്ചടക്കി ക്രിക്കറ്റ് ആരാധകര്‍. മൂന്നാം ഏകദിന മത്സരത്തിനിടെ ന്യൂസിലന്‍ഡ് താരം നീഷാമും കെ എല്‍ രാഹുലും മൈതാനത്ത് നടത്തിയ വാക് തര്‍ക്കത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ഐസിസിയുടെ ട്രോള്‍. എന്നാല്‍, ഐസിസിക്ക് അതേ നാണയത്തില്‍ ആരാധകര്‍ തിരിച്ചടിയും നല്‍കി.
ഗ്രൗണ്ടിലെ കൊമ്പുകോര്‍ക്കല്‍ ചിത്രം തമാശരൂപേണ പിന്നീട് നീഷാം ട്വീറ്റ് ചെയ്തിരുന്നു. റോക്ക് പേപ്പര്‍ സിസേഴ്സ് എന്നാണ് നീഷാം തലക്കെട്ട് എഴുതിയത്. ഇരുവരേയും കൂടാതെ അമ്പയറും കൈമടക്കിപ്പിടിച്ചതിനാലാണ് നീഷാം ഇങ്ങനെയൊരു കമന്റിട്ടത്. ടോസിന് പകരം മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കൈ മുദ്ര ഭാഗ്യപരീക്ഷണത്തെത്തുറിച്ച് നീഷാം സൂചിപ്പിച്ചപ്പോള്‍ ഐസിസിയും വിട്ടില്ല.

നീഷാമിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഐസിസി സൂപ്പര്‍ ഓവറിന് പകരം റോക്ക് പേപ്പര്‍ സിസര്‍ പരിഗണിക്കട്ടേ എന്നായിരുന്നു ചോദ്യം. സൂപ്പര്‍ ഓവറിലെ സ്ഥിരം തോല്‍വിക്കാരായ ന്യൂസിലന്‍ഡിനെ ട്രോളാനാണ് ഐസിസിയുടെ ഇത്തരമൊരു ചോദ്യം. എന്നാല്‍, ഐസിസിയുടെ മണ്ടന്‍ ബൗണ്ടറി നിയമത്തേക്കാള്‍ നല്ലതാണ് ഇതെന്നാണ് ആരാധകര്‍ നല്‍കിയ മറുപടി. ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണമെടുത്താണ് ഇംഗ്ലണ്ടിനെ ജേതാക്കളായി നിശ്ചയിച്ചത്. അന്ന് തോറ്റതാകട്ടെ ന്യൂസിലന്‍ഡും.
അതിനിടെ കെ എല്‍ രാഹുലിനെയും നീഷാം ട്രോളിയിരുന്നു. പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച രാഹുലിനോട് ഏപ്രിലിലേക്ക് റണ്‍സ് ബാക്കി വെക്കണം എന്ന് നീഷാം ഓര്‍മിപ്പിച്ചു. ഈ കണക്ക് ഏപ്രിലില്‍ വീട്ടാം എന്ന് രാഹുല്‍ മറുപടിയും നല്‍കി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ 3-0 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു. ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പര അതേ രീതിയില്‍ ന്യൂസിലന്‍ഡും നേടി. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇപ്പോള്‍ രണ്ട് ടീമുകളും തയ്യാറെടുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications