Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കളി ജയിച്ചിട്ടൊന്നും കാര്യമില്ല... കോലിക്ക് പിഴയിട്ട് ഐസിസി, കാരണം ഇതാണ്

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ പൊരുതി ജയിച്ചു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മനസ്സിലായിരിക്കുകയാണ്. കോലിയുടെ ഫീല്‍ഡിംഗിലെ പ്രകടനം കാരണം ഐസിസി താരത്തിന് പിഴയിട്ടിരിക്കുകയാണ്. മാച്ച് ഫീയുടെ 25 ശതമാനമാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. അമ്പയര്‍മാരോട് കടുത്ത അപ്പീലിംഗ് നടത്തിയതിനാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. മത്സരത്തിലുടനീളം കോലി അമ്പയറിംഗില്‍ നിരാശ പ്രകടിപ്പിക്കുന്നതും കടുത്ത അപ്പീലിംഗ് നടത്തുന്നതും കണ്ടിരുന്നു.

1

അതേസമയം കോലിയുടെ മത്സരത്തിലെ വിവിധ ഭാവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൈവത്തോട് വിക്കറ്റ് ലഭിക്കണേയെന്ന് കൈകൂപ്പുന്നതും, അമ്പയറോട് വിക്കറ്റ് അനുവദിക്കാന്‍ കൈകൂപ്പുന്നതും വലിയ ട്രെന്‍ഡിംഗായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കോലിക്കെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായത് കൊണ്ട് കോലി നല്ല ടെന്‍ഷനിലുമായിരുന്നു.

ജസ്പ്രീത് ബുംറയുടെ പന്തില്‍ റഹ്മത്ത് ഷായ്‌ക്കെതിരെയുള്ള അപ്പീലാണ് കോലിക്ക് തിരിച്ചടിയായിരിക്കുന്നത്. 29ാം ഓവറില്‍ കോലിയും ബുംറയും അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. റീപ്ലേകളില്‍ തേര്‍ഡ് അമ്പയര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കാത്ത വിധമായിരുന്നു ഉണ്ടായിരുന്നത്. ഇത് അമ്പയറുടെ തീരുമാനത്തിന് വിടാമായിരുന്നു. എന്നാല്‍ റിവ്യൂ നല്‍കാന്‍ ഇന്ത്യക്ക് ബാക്കി റിവ്യൂകള്‍ ഉണ്ടായിരുന്നില്ല.

കോലി ആര്‍ത്തുവിളിച്ച് അമ്പയര്‍ക്ക് നേരെയെത്തിയത് കടുത്ത പെരുമാറ്റ ലംഘനമാണെന്ന് ഐസിസി നിയമം പറയുന്നു. ഇത് ലെവല്‍ വണ്‍ കുറ്റമായതിനാല്‍ പരമാവധി മാച്ച് ഫീയുടെ 50 ശതമാനം പിഴയീടാക്കാനോ ഒന്നോ രണ്ടോ നെഗറ്റീവ് പോയിന്റുകള്‍ നല്‍കാനോ മാത്രമേ സാധിക്കൂ. അതേസമയം കോലി കുറ്റം സമ്മതിച്ചതിനാല്‍ പിഴയില്‍ ഒതുക്കുകയായിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റ് കോലിയുടെ പേരില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരം നാല് ഡീമെറിറ്റ് പോയിന്റുകള്‍ 24 മാസത്തിനിടെ ലഭിച്ചാല്‍ ഒരു മത്സരത്തില്‍ വിലക്ക് വരെ ലഭിക്കും.

Story first published: Sunday, June 23, 2019, 18:42 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+