ഐസിസി ലോകകപ്പ് ട്രോഫി ഇന്ത്യയിലെത്തി; ആരാധകര്‍ക്ക് നേരില്‍കാണാം
ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ ട്രോഫി ഇന്ത്യയില്‍ സഞ്ചാരം ആരംഭിക്കുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ട്രോഫി 23 ദിവസം ഇന്ത്യയിലെ ഒന്‍പത് പ്രമുഖ നഗരങ്ങളിലുടെ സഞ്ചരിക്കും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു എന്നിവിടങ്ങളില്‍ ട്രോഫി നേരില്‍ക്കാണാന്‍ അവസരമൊരുക്കുന്നുണ്ട്.
ഡിസംബര്‍ രണ്ടിനാണ് മുംബൈയിലെ ട്രോഫി ടൂര്‍. മലാദ് വെസ്റ്റിലെ ഇന്‍ഫിനിറ്റി മാളില്‍ പ്രദര്‍ശനത്തിന് വെക്കുന്ന ട്രോഫി നേരില്‍ കാണാനും കളിക്കാരുമായി സംവദിക്കാനും സംഘാടകര്‍ അവസരമൊരുക്കും. ഡിസംബര്‍ 8നാണ് ട്രോഫി ബെംഗളുരുവില്‍ എത്തുക. കോറമംഗളയിലെ ഫോറം മാളിലാണ് പ്രദര്‍ശനവും പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത്.

ഇവിടെനിന്നും ട്രോഫി ഡിസംബര്‍ 15ന് കൊല്‍ക്കത്തയിലെത്തും. ജാദവ്പൂരിലെ സൗത്ത് സിറ്റി മാളില്‍ പ്രദര്‍ശനം നടക്കും. പിന്നീട് ഡിസംബര്‍ 23നാണ് ദില്ലിയിലെത്തുന്നത്. ഗ്രുരുഗ്രാമിലെ ആംബിയന്‍സ് മാളിലാണ് പ്രദര്‍ശനം. ഇതോടെ ട്രോഫിയുടെ ഇന്ത്യ ടൂര്‍ അവസാനിക്കുകയും ചെയ്യും. അടുത്തവര്‍ഷം മെയ് 30 മുതല്‍ ജൂലൈ 14വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications