വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World cup Super league: ഇന്ത്യക്കു വന്‍ കുതിപ്പ്, ഒമ്പതില്‍ നിന്നും അഞ്ചിലേക്ക്! പാക് ടീമിനരികെ

ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം

1

ഒന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ ഐസിസിയുടെ പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യ. 2023ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണ് സൂപ്പര്‍ ലീഗ്. നേരത്തേ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ലങ്കന്‍ കശാപ്പ് ഇന്ത്യയെ വന്‍ കുതിപ്പ് നടത്താന്‍ സഹായിച്ചു. ഒറ്റയടിക്കു നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയിരിക്കുകയാണ്.

INDvSL: ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും അങ്ങനയൊരാളെ നമുക്ക് ലഭിക്കില്ല!- യുവതാരത്തെ പുകഴ്ത്തി ചോപ്രINDvSL: ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും അങ്ങനയൊരാളെ നമുക്ക് ലഭിക്കില്ല!- യുവതാരത്തെ പുകഴ്ത്തി ചോപ്ര

INDvSL: ടീം ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ്- റേറ്റിങില്‍ മുന്നില്‍ രണ്ടു പേര്‍, ഭുവിക്ക് ഏറ്റവും കുറവ്!INDvSL: ടീം ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ്- റേറ്റിങില്‍ മുന്നില്‍ രണ്ടു പേര്‍, ഭുവിക്ക് ഏറ്റവും കുറവ്!

39 പോയിന്റുമായാണ് സൂപ്പര്‍ ലീഗില്‍ ഇന്ത്യ അഞ്ചാമതു നില്‍ക്കുന്നത്. ഏഴു ഏകദിനങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തിലാണ് പരാജയപ്പെട്ടത്. 39 പോയിന്റാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ചിരവൈരികളായ പാകിസ്താനാണ് ഒരു പോയിന്റിന്റെ ലീഡുമായി ഇന്ത്യക്കു തൊട്ടുമുന്നിലുള്ളത്. 40 പോയിന്റ് തന്നെയുള്ള ഓസ്‌ട്രേലിയക്കാണ് മൂന്നാംസ്ഥാനം. നെറ്റ് റണ്‍റേറ്റിലാണ് ഓസീസ് പാകിസ്താനെ പിന്നിലാക്കിയത്. ലങ്കയ്‌ക്കെതിരായ അടുത്ത മല്‍സരവും മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ഓസീസ്, പാകിസ്താന്‍ എന്നിവരെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു കയറും.

2

നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടും ബംഗ്ലാദേശുമാണ് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 15 ഏകദിനങ്ങളില്‍ ഇംഗ്ലണ്ട് ഇതിനകം കളിച്ചു കഴിഞ്ഞു. ഒമ്പത് വിജയവും അഞ്ചു തോല്‍വിയുമടക്കം 95 പോയിന്റ് ഇംഗ്ലണ്ടിനുണ്ട്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. ബംഗ്ലാദേശാവട്ടെ 11 ഏകദിനങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തിലാണ് തോല്‍വിയേറ്റു വാങ്ങിയത്.

എന്നാല്‍ ശ്രീലങ്കയുടെ കാര്യം പരിതാപകരമാണ്. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ അവര്‍ 12ാംസ്ഥാനത്തു തന്നെ തുടരുകയാണ് 12 പോയിന്റ് മാത്രമേ അവര്‍ക്കുള്ളൂ. 10 മല്‍സരങ്ങളില്‍ കളിച്ച ലങ്ക എട്ടിലും പരാജയപ്പെട്ടു. ഒരേയൊരു ജയം മാത്രമേ അവരുടെ അക്കൗണ്ടിലുള്ളൂ. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 13 ടീമുകളാണ് ലോകകപ്പ് സൂപ്പര്‍ ലീഗിലുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ ഏഴു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ഏഴു ടീമുകളാണ് 2023ലെ ലോകകപ്പിലേക്കു നേരിട്ടു യോഗ്യത നേടുക. ഇന്ത്യയെ സംബന്ധിച്ച് സൂപ്പര്‍ ലീഗിനു വലിയ പ്രാധാന്യമില്ല. കാരണം 2023ലെ ലോകകപ്പിനു വേദിയാവുന്നത് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

Story first published: Monday, July 19, 2021, 14:25 [IST]
Other articles published on Jul 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X