വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാത്തിരിപ്പിന് ഇനി 15 നാള്‍ ദൂരം, ഏകദിന ലോകകപ്പിലെ പ്രധാന റെക്കോഡുകള്‍ ഇതാ

ലോകകപ്പിലെ പ്രധാന റെക്കോഡുകള്‍

ലണ്ടന്‍: ഐ.പി.എല്‍ ആവേശം കൊടിയിറങ്ങിയിയതോടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരുപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.അരയും തലയും മുറുക്കി ടീമുകള്‍ ലോകകിരീടത്തിനായി പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഈ മാസം 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ക്രിക്കറ്റ് പൂരത്തിന് തുടക്കമാവുന്നത്. വീറും വാശിയും നിറയുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ തടുത്തിടാനായി ഒമ്പത് ടീമുകള്‍ മത്സരിക്കും. ജൂലൈ 14നാണ് ലോകകപ്പ് ഫൈനല്‍.

ഐപിഎല്‍ ഇല്ലെങ്കില്‍ താനില്ല!! മികവിലേക്കുയര്‍ത്തി... വെളിപ്പെടുത്തി ഇംഗ്ലീഷ് വെടിക്കെട്ട് താരം ഐപിഎല്‍ ഇല്ലെങ്കില്‍ താനില്ല!! മികവിലേക്കുയര്‍ത്തി... വെളിപ്പെടുത്തി ഇംഗ്ലീഷ് വെടിക്കെട്ട് താരം

കിരീട സാധ്യതയില്‍ ഇന്ത്യ,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് എന്നിവരാണ് ഓസ്‌ട്രേലിയക്കൊപ്പ മുന്നിലുള്ളത്. ഇംഗ്ലണ്ടില്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ പാകിസ്താന്റെ വിജയ സാധ്യതകളെയും തള്ളിക്കളയാനാവില്ല. നിര്‍ഭാഗ്യം ചതിച്ചില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇത്തവണ കിരീട സാധ്യതയുണ്ട്.കരീബിയന്‍ കരുത്തും അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശും ഇത്തവണയും ശക്തമായ ടീമുമായാണ് എത്തുന്നത്. ടീമുകളെല്ലാം പരിശീലന മത്സരങ്ങളുമായി ലോകകപ്പിന് തയ്യാറെടുത്ത് കഴിഞ്ഞു. ക്രിക്കറ്റ് ആവേശം അതിന്റെ പരകോടിയിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകകപ്പിലെ ഇതുവരെയുള്ള പ്രധാന റെക്കോഡുകളിലേക്ക് ഒന്ന് തിരഞ്ഞു നടക്കാം.

ഓസീസ് രാജാക്കന്‍മാര്‍

ഓസീസ് രാജാക്കന്‍മാര്‍

അഞ്ച് തവണ ലോകകിരീടം ചൂടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് ലോകകപ്പിലെ ഏറ്റവും പ്രഭലര്‍. 1987,1999,2003,2007,2015 എന്നീ ലോകകപ്പുകളിലാണ് ഓസീസ് മുത്തമിട്ടത്. ഇതില്‍ മൂന്നുതവണ തുടര്‍ച്ചയായി കിരീടം നേടിയതെന്നതാണ് ശ്രദ്ധേയം. ലോകകപ്പിലെ മറ്റു പല റെക്കോഡുകളും ഓസ്‌ട്രേലിയയുടെ പേരിലാണ്. 2015ല്‍ അഫ്ഗാനിസ്ഥാനെതിരേ ഓസീസ് നേടിയ 417 റണ്‍സാണ് ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടല്‍. ഈ മത്സരത്തില്‍ 275 റണ്‍സിന് വിജയിച്ചതാണ് ലോകകപ്പിലെ വലിയ വിജയം.

1987ലും 1992ലും ഇന്ത്യയെ ഒരു റണ്‍സിന് തോല്‍പ്പിച്ച ഓസീസ് ഏറ്റവും ചെറിയ വിജയമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ലോകകപ്പില്‍ കൂടുതല്‍ വിജയം നേടിയ ടീമും കംഗാരുക്കളാണ്. 62 മത്സരങ്ങളിലാണ് ജയിച്ചത്. 48 ജയം നേടിയ ന്യൂസീലന്‍ഡാണ് രണ്ടാമത്. ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ രണ്ടുവട്ടമാണ് ഓസീസ് കിരീടം നേടിയത്. 2003,2007 സീസണില്‍ 11 മത്സരവും കംഗാരുക്കള്‍ വിജയിച്ചു. തുടര്‍ച്ചയായി കൂടുതല്‍ വിജയം നേടുന്ന ടീമും ഓസീസാണ്. 1999-2011 കാലയളവില്‍ 27 മത്സരമാണ് തോല്‍ക്കാതെ ഓസീസ് കളിച്ചത്.

റണ്‍വേട്ടയില്‍ ദൈവത്തിന്റെ കൈയൊപ്പ്

റണ്‍വേട്ടയില്‍ ദൈവത്തിന്റെ കൈയൊപ്പ്

ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലാണ്. 2778 റണ്‍സാണ് അദ്ദേഹം നേടിയത്. 1743 റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. കൂടുതല്‍ സെഞ്ച്വറി (6) കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി (21) എന്നീ റെക്കോഡും സച്ചിന്റെ പേരിലാണ്.ഏറ്റവും കൂടുതല്‍ ശരാശരി ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് (63.52).വേഗ ഇരട്ട സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് നേടിയത്. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ 138 പന്തിലാണ് ഗെയ്ല്‍ ഇരട്ട സെഞ്ച്വറി നേടിയത്.

50 പന്തില്‍ സെഞ്ച്വറി നേടിയ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്റെ പേരിലാണ് വേഗ സെഞ്ച്വറി. 18 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് ഈ നേട്ടത്തില്‍ മുന്നില്‍. കൂടുതല്‍ സികസെന്ന റെക്കോഡ് ഗെയ്‌ലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും പേരിലാണ്.37 സിക്‌സുകളാണ് ഇരുവരും നേടിയത്. 237 റണ്‍സ് നേടിയ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (237*) പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ബൗളിങ്ങില്‍ മഗ്രാത്ത് മാജിക്ക്

ബൗളിങ്ങില്‍ മഗ്രാത്ത് മാജിക്ക്

ലോകകപ്പിലെ കൂടുതല്‍ ബൗളിങ് റെക്കോഡും ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലാണ്. കൂടുതല്‍ വിക്കറ്റ് (71),കുറഞ്ഞ ശരാശരി (18.19),മികച്ച ബൗളിങ് പ്രകടനം( 15 റണ്‍സിന് ഏഴ് വിക്കറ്റ് എന്നിവയാണ് ഇതില്‍ പ്രധാനം. ഒരു ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേട്ടവും മഗ്രാത്തിന്റെ പേരില്‍.2007ല്‍ 26 വിക്കറ്റാണ് അദ്ദേഹം വീഴ്്ത്തിയത്.തുടര്‍ച്ചയായ പന്തുകളില്‍ കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോഡ് ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായ നാല് പന്തിലും മലിംഗ വിക്കറ്റ് വീഴ്ത്തി.


Story first published: Wednesday, May 15, 2019, 15:47 [IST]
Other articles published on May 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X