Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണയും പൊട്ടുമോ?; പാക്കിസ്ഥാനെ കളിയാക്കി സ്റ്റാര്‍ സ്‌പോര്‍സ് പരസ്യം

ദില്ലി: ലോക ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് ഒരാഴ്ചമാത്രം ശേഷിക്കെ പാക്കിസ്ഥാനെ കളിയാക്കി സ്റ്റാര്‍ സ്‌പോര്‍ട് തയ്യാറാക്കിയ പരസ്യം ശ്രദ്ധേയമാകുന്നു. ഫിബ്രുവരി 15ന് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കുന്നതിന്റെ മുന്നോടിയായാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

പാക്കിസ്ഥാന്‍ ആരാധകന്‍ ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പടക്കവുമായി എത്തുന്നതാണ് പരസ്യത്തിന്റെ തുടക്കം. എന്നാല്‍ പാക്കിസ്ഥാന്‍ തോറ്റതോടെ നിരാശയായിരുന്നു ഫലം. പിന്നീട് ഓരോ ലോകകപ്പിലും യുവാവ് പടക്കവുമായി ടിവിക്കു മുന്നിലെത്തുന്നു. എന്നാല്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു ജയം.

യുവാവ് വളര്‍ന്ന് ഒരു കുട്ടിയുടെ പിതാവായി. അച്ഛന്‍ വാങ്ങി സൂക്ഷിച്ച പടക്കവുമായാണ് മകന്‍ 2011ലെ ലോകകപ്പ് മത്സരം കാണാന്‍ ടിവിക്കു മുന്നിലിരിക്കുന്നത്. എന്നാല്‍ അപ്പോഴും വിജയം പാക്കിസ്ഥാനില്‍ നിന്നും അകന്നുനിന്നു. നിരാശയോടെ ഇരിക്കുന്ന അച്ഛനും മകനും മാഞ്ഞുപോകുമ്പോള്‍ വീണ്ടും മറ്റൊരു ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങുകയായി.

1992, 1996, 1999, 2003, 2011 ലോകകപ്പുകളിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇത്തവണ ജയം പാക്കിസ്ഥാനൊപ്പമായിരിക്കുമെന്ന് പലരും കണക്കു കൂട്ടുന്നു. ഇന്ത്യയുടെ ദുര്‍ബലമായ ബൗളിങ് പാക്കിസ്ഥാന് വിജയമൊരുക്കുമെന്നാണ് കളിവിദഗ്ധരുടെ പക്ഷം. ലോകോത്ത നിലവാരത്തിലുള്ള പാക് ബൗളിങ് ഓസ്‌ട്രേലിയന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാരെ നിലംതൊടീക്കില്ലെന്നും പറയപ്പെടുന്നു.

Story first published: Monday, February 9, 2015, 8:55 [IST]
Other articles published on Feb 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+