Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിക്ക് പിന്നാലെ ഡി വില്ലിയേഴ്‌സിന് വിലക്ക് ഭീഷണി

മെല്‍ബണ്‍: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്, തോല്‍വിക്ക് പിന്നാലെ ഐസിസിയുടെ പിഴയും. നിശ്ചത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് പിഴ ശിക്ഷ നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്‌സ് മത്സര ഫീസിന്റെ 20 ശതമാനവും ടീമംഗങ്ങള്‍ മത്സര ഫീസിന്റെ 10 ശതമാനം പിഴയായി നല്‍കണം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ചതാണ് നിശ്ചിത സമയത്തിനുശേഷവും കളി തുടരേണ്ടിവന്നത്. ആറു ബൗളര്‍മാരെ പരീക്ഷിച്ചിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വരുതിയിലാക്കാന്‍ ഡിവില്ലിയേഴ്‌സിന് കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളില്‍ മാത്രമാണ് റണ്ണൊഴുക്കു തടയാന്‍ ബൗളര്‍മാര്‍ക്കായത്.

abdevilliers-ton-wi

പിഴ ശിക്ഷ വിധിച്ചതോടെ തുടര്‍ന്നുള്ള കളികളില്‍ ക്യാപ്റ്റന് മേല്‍ സമ്മര്‍ദ്ദമേറുമെന്നുറപ്പാണ്. തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു കളിയില്‍ വിലക്ക് ലഭിക്കും. ദക്ഷിണാഫ്രിക്കയുടെ വിജയങ്ങള്‍ക്ക് ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന്റെ പ്രകടനം നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ അടുത്ത മത്സരങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഐസിസി നിയമമനുസരിച്ച് കളിക്കാര്‍ മാച്ച് ഫീസിന്റെ 10 ശതമാനവും ക്യാപ്റ്റന്‍ 20 ശതമാനവുമാണ് പിഴ ഒടുക്കേണ്ടത്.

ഇന്ത്യയുമായുള്ള മത്സരത്തില്‍ 130 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെടുത്തുന്നത്. നേരത്തെ മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു.

Story first published: Tuesday, February 24, 2015, 9:01 [IST]
Other articles published on Feb 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+