ലോകകപ്പില്‍ '92' ആവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍; ഭാഗ്യദോഷം തീര്‍ക്കാന്‍ ദക്ഷിണാഫ്രിക്ക
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് ഒരിക്കല്‍ക്കൂടി അരങ്ങുണരുമ്പോള്‍ പാക്കിസ്ഥാന്‍ പ്രതീക്ഷയിലാണ്. ഇന്നേവരെ ഒരുതവണ മാത്രമാണ് അവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായത്. 1992ല്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള ടീം വിസ്മയ പ്രകടനം നടത്തിയപ്പോള്‍ അതേരീതിയിലൊരു കിരീടധാരണമാണ് അവര്‍ ഇക്കുറി ഇംഗ്ലണ്ടില്‍ ലക്ഷ്യം വെക്കുന്നത്.
ഇംഗ്ലണ്ടില്‍ പ്രതീക്ഷകളോടെ ഇറങ്ങുന്ന മറ്റൊരു ടീമാണ് ദക്ഷിണാഫ്രിക്ക. ഒരിക്കല്‍പ്പോലും ലോകകപ്പ് നേടാനായില്ലെന്ന പേരുദോഷം അവര്‍ക്കുണ്ട്. എല്ലായിപ്പോഴും ലോകകപ്പ് ഫേവറിറ്റുകളായി വിലയിരുത്തപ്പെടുമ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് കിരീടധാരണം സാധ്യമായിട്ടില്ല. ഭാഗ്യദോഷമുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇത്തവണ അത് മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ലോകകപ്പ് സ്വപ്‌നവുമായി പാക്കിസ്ഥാന്‍
ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന്റെ പകിട്ടോടെയാണ് പാക്കിസ്ഥാന്റെ വരവ്. സമീപകാലത്ത് മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയിട്ടില്ലെങ്കിലും ലോകകപ്പില്‍ സെമിഫൈനലിലെത്താനുള്ള ആയുധങ്ങള്‍ പാക്കിസ്ഥാന്റെ പക്കലുണ്ട്. ഇംഗ്ലണ്ടിലെ പേസ് സാന്നിധ്യം മുതലെടുക്കാന്‍ കഴിവുള്ള ബൗളര്‍മാരാണ് പാക്കിസ്ഥാന്റെ തുറുപ്പുചീട്ട്.
പാക്കിസ്ഥാന്‍ ടീം
ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരുടെ ഓപ്പണിങ് ബാറ്റിങ് എതിര്‍ ടീമുകള്‍ക്ക് ഭീഷണിയാകും. ബാബര്‍ അസം, ഷൊയബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് കൂടി ചേരുന്നതോടെ മധ്യനിര കരുത്തരാകും. ഷബാദ് ഖാന്‍, ഇമാദ് വസിം എന്നിവരാണ് സ്പിന്നര്‍മാരാകുക. ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് ആമിര്‍ എന്നിവരടങ്ങുന്ന പേസ്പടകൂടി ചേരുന്നതോടെ പാക്കിസ്ഥാനെ കീഴടക്കുക എളുപ്പമാകില്ല.

ഭാഗ്യദോഷം തീര്‍ക്കാന്‍ ദക്ഷിണാഫ്രിക്ക
ഏറ്റവും മികച്ച ടീമുമായാണ് ഇത്തവണയും ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കല്‍ മറികടക്കാന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ കഴിവു തെളിയിച്ചവര്‍ തന്നെയാണ് ലോകകപ്പിനെത്തുന്നത് എന്നത് ദക്ഷിണാഫ്രിക്കയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ലോകകപ്പോടെ വിരമിക്കാന്‍ തയ്യാറെടുക്കുന്ന രണ്ടിലധികം കളിക്കാര്‍ അവര്‍ക്കുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ടീം
ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിന്റെ കീഴില്‍ ഹാഷിം ആംല, എയ്ദന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, വാന്‍ ഡെര്‍ ഡെസ്സന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റിങ് കരുത്തുറ്റതാണ്. ഓള്‍റൗണ്ടര്‍മാരായി ജെപി ഡുമിനി, ഫെലുക്വായോ, ക്രിസ് മോറിസ് എന്നിവരും ടീമിലുണ്ട്. കാഗിസോ റബാഡ, ഡെല്‍ സ്‌റ്റെയ്ന്‍, ലുങ്കി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് പ്രധാന ബൗളര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications