ടെസ്റ്റില്‍ ടോസ് ഇടണോ?; സന്ദര്‍ശക ടീമിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

Posted By: rajesh mc
ക്രിക്കറ്റിൽ ടോസ് ഇടൽ ഇനി ഇല്ല? | Oneindia Malayalam

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവകരമായ തീരുമാനെടുക്കാന്‍ ഐസിസിയുടെ നിര്‍ണായക യോഗം മുംബൈയില്‍. മെയ് 28നും മെയ് 29നും മുംബൈയില്‍ നടക്കുന്ന ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മിറ്റി മീറ്റിങ്ങില്‍ ടെസ്റ്റ് പരമ്പരയില്‍ ടോസ് ഇടുന്ന രീതി മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമന്നാണ് റിപ്പോര്‍ട്ട്.

1877 മാര്‍ച്ചില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റു മുതല്‍ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ടോസ് ഇട്ടാണ് ബാറ്റിങ്ങും ബൗളിങ്ങുമെല്ലാം തെരഞ്ഞെടുക്കുന്നത്. ആതിഥേയ ക്യാപ്റ്റന്‍ നാണയം ടോസ് ചെയ്യുകയും സന്ദര്‍ശക ക്യാപ്റ്റന്‍ ഹെഡ്ഡാണോ ടെയ്ലോണോ വേണ്ടതെന്ന് പറയുകയുമായിരുന്നു ഇതുവരെയുള്ള രീതി.

cricket

ഇത് പൊളിച്ചെഴുതാനാണ് ഐസിസിയുടെ ആലോചന. നിലവിലുള്ള രീതിയില്‍ ആതിഥേയ ടീമിന് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. തങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ആതിഥേയ ടീം പിച്ച് ഒരുക്കുന്നത്. ടോസ്‌കൂടി ലഭിച്ചാല്‍ അവര്‍ കളികളില്‍ ജയിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു.

എന്നാല്‍, ഇനിമുതല്‍ ടോസിങ് സമ്പ്രദായത്തിന് പകരം ആദ്യം ബാറ്റിങ്ങാണോ ബൗളിങ്ങാണോ വേണ്ടതെന്ന് തീരുമാനിക്കാന്‍ സന്ദര്‍ശക ടീമിന്റെ ക്യാപ്റ്റന് അവസരം നല്‍കണമെന്നാണ് ഇപ്പോഴത്തെ വാദം. ഇക്കാര്യത്തില്‍ മുംബൈയില്‍ ചേരുന്ന യോഗം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 8:12 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍