Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ വീണ്ടും കളിയ്ക്കാനിറങ്ങും... ഐസിസി സമ്മതം മൂളി

ദുബായ്: അങ്ങനെ ക്രിക്കറ്റിന്റെ ദൈവത്തിന് വീണ്ടും ക്രീസില്‍ എത്താന്‍ അനുമതിയായി. അതെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും പാഡ് അണിയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിന് അനുവാദം നല്‍കിക്കഴിഞ്ഞു.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിയ്ക്കുന്ന കാര്യമല്ലകെട്ടോ. വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ട്വന്റി-20 ലീഗില്‍ കളിയ്ക്കുന്ന കാര്യമാണ്.

Sachin

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റേയും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റേയും നേതൃത്വത്തിലാണ് ഈ ലീഗ് തുടങ്ങുന്നത്. സച്ചിനും വോണുമായി ഐസിസി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അനുമതി ലഭിച്ചിരിയ്ക്കുന്നത്.

വിരമിച്ച താരങ്ങളെ സംബന്ധിച്ച് ഈ പുതിയ ക്രിക്കറ്റ് ലീഗ് പുതിയ സാധ്യതകളാകും തുറന്ന് നല്‍കുക. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ബ്രയാന്‍ ലാറ, ഗില്‍ ക്രിസ്റ്റ്, ഗ്രെന്‍ മഗ്രാത്ത് വസീം അക്രം തുടങ്ങി നിരവധി താരങ്ങള്‍ ഇപ്പോള്‍ തന്നെ ലീഗുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിട്ടുണ്ട്. കൂടുതല്‍ താരങ്ങള്‍ ഇനി എത്തുമെന്ന് പ്രതീക്ഷിയ്ക്കാം. അമേരിക്കയില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിയ്ക്കുകയാണ് ലീഗിന്‍റെ പ്രധാന ലക്ഷ്യം.

കളിയ്ക്കാനുള്ള അനുമതി മാത്രമാണ് കെട്ടോ ഇപ്പോള്‍ ഐസിസി നല്‍കിയിട്ടുള്ളത്. ബാക്കി കാര്യങ്ങളും പിച്ചും എല്ലാം ലെജന്ററി ലീഗ് തയ്യാറാക്കണം.

Story first published: Tuesday, September 15, 2015, 16:29 [IST]
Other articles published on Sep 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+