ചാമ്പ്യൻസ് ട്രോഫി: ചക്കക്കൂട്ടാൻ പോലെ ബി ഗ്രൂപ്പ്! ഇന്ത്യയടക്കം ആരും സെമിയിലെത്താം, ആരും പുറത്താകാം!
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി 2017 ലെ ഗ്രൂപ്പ് തരംതിരിക്കൽ കഴിഞ്ഞപ്പോൾ തന്നെ അറിയാമായിരുന്നു ബി ഗ്രൂപ്പ് ഒരു മരണഗ്രൂപ്പ് ആകുമെന്ന്. ഒന്നിനൊന്ന് പോന്ന നാല് ടീമുകളാണ് ഗ്രൂപ്പിൽ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. ഇതിൽ രണ്ട് ടീമുകൾ മാത്രം സെമിയിലെത്തും. രണ്ട് കളി വീതം എല്ലാ ടീമുകളും കളിച്ചുകഴിഞ്ഞു. നാല് ടീമുകളും കട്ടയ്ക്ക് കട്ട. എല്ലാവര്‍ക്കും രണ്ട് പോയിന്റ് വീതം. ഇനി ഓരോ കളി ബാക്കി. എന്ത് സംഭവിക്കും ഇനി, നാല് ടീമുകളുടെയും സാധ്യതൾ നോക്കൂ..

ചക്കക്കൂട്ടാൻ പോലെ ഗ്രൂപ്പ് ബി
ഇന്ത്യ പാകിസ്താനെ തോൽപിച്ചു, പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോല്‍പിച്ചു, ശ്രീലങ്കയെ തോൽപിച്ചു - ഇതാണ് ബി ഗ്രൂപ്പിലെ സ്ഥിതി. കൂട്ടത്തിൽ ഏതാണ് മികച്ച ടീമെന്ന് പറയുക പ്രയാസം.

ഇന്ത്യ
നെറ്റ് റൺറേറ്റിൽ ഇന്ത്യയാണ് മുന്നില്‍. പാകിസ്താനെ 124 റൺസിന് തോൽപ്പിച്ചു. ശ്രീലങ്കയോട് 7 വിക്കറ്റിന് തോറ്റു. രണ്ട് കളിയിൽ രണ്ട് പോയിന്റ് സ്വന്തം. ദക്ഷിണാഫ്രിക്കയുമായി ഒരു കളി ബാക്കിയുണ്ട്. ജയിച്ചാൽ സെമി. തോറ്റാൽ പുറത്ത്.

ദക്ഷിണാഫ്രിക്ക
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ഞായറാഴ്ചത്തെ കളിയിൽ അറിയാം ബി ഗ്രൂപ്പിൽ നിന്നുള്ള ഒന്നാം സ്ഥാനക്കാരെ. ഗ്രൂപ്പിൽ പോസിറ്റീവ് റൺറേറ്റുളള രണ്ട് ടീമുകൾ ഇവരാണ്. ഇന്ത്യയോട് ജയിച്ചാൽ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. തോറ്റാൽ പുറത്തും.

ശ്രീലങ്ക
ആദ്യകളിയിൽ ദക്ഷിണാഫ്രിക്കയോട് വൻ തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് അടുത്ത കളിയില്‍ ഇന്ത്യയോട് നേടിയ വൻ വിജയമാണ് ആശ്വാസമായത്. ലങ്കയ്ക്കും രണ്ട് കളിയിൽ രണ്ട് പോയിന്റുണ്ട്. അടുത്ത കളി പാകിസ്താനോട്. ജയിച്ചാൽ ഇൻ. തോറ്റാൽ ഔട്ട്.

പാകിസ്താൻ
ഇന്ത്യയോട് 124 റൺസിന് തോറ്റുതുടങ്ങിയ പാകിസ്താൻ രണ്ടാമത്തെ കളിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. പാകിസ്താനും രണ്ട് കളി കഴിഞ്ഞപ്പോൽ കയ്യിലുള്ളത് 2 പോയിന്റ്. അടുത്ത കളി ശ്രീലങ്കയോടാണ്. ജയിച്ചാൽ ഇൻ. തോറ്റാൽ ഔട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications