Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഗ്ലൗസില്‍ ചിഹ്നം അനുവദിക്കില്ല... ബിസിസിഐക്ക് ഐസിസിയുടെ മറുപടി

ലണ്ടന്‍: സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചിഹ്നം പ്രദര്‍ശിപ്പിക്കുന്ന ഗ്ലൗസ് മഹേന്ദ്ര സിംഗ് ധോണി ധരിക്കരുതെന്ന് ഐസിസി. ബിസിസിഐയുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്. സൈനിക ചിഹ്നമല്ലെന്നാണ് ബിസിസിഐ ഐസിസിയെ അറിയിച്ചിരുന്നത്. ഈ ഗ്ലൗസ് ധരിക്കാന്‍ സമിതി അനുവാദവും തേടിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കുന്നതോ, ലോഗോയോ ജേഴ്‌സികളിലോ മറ്റ് ക്രിക്കറ്റ് സംബന്ധമായ ഉപകരണങ്ങളിലോ ഉണ്ടാവരുതെന്നാണ് ഐസിസിയുടെ നിയമാവലി.

1

ധോണിയുടേത് ചട്ടലംഘനമാണെന്നും അന്താരാഷ്ട്ര ക്രിക്കര്ര്കൗണ്‍സില്‍ പറയുന്നു. ഈ ചിഹ്നം സൈന്യവുമായി ബന്ധപ്പെട്ടതല്ലെന്ന് ഐസിസിക്ക് മുന്നില്‍ ന്യായീകരിക്കാന്‍ ബിസിസിഐക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഐസിസിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍ സമിതി ചര്‍ച്ച ചെയ്ത ശേഷമാണ് ഗ്ലൗവില്‍ ചിഹ്നം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ധോണിയുടെ ഗ്ലൗസിലെ ലോഗോ വലിയ ചര്‍ച്ചാ വിഷയമായത്. പിന്നീട് ഇത് സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ബിസിസിഐ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വികാരവുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്‌നമെന്നും, മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കായിക ലോകം ഒന്നടങ്കം ധോണി പിന്നില്‍ അണിനിരന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും ധോണിയെ പിന്തുണച്ചിട്ടുണ്ട്.

കായിക താരങ്ങളായ ആര്‍പി സിംഗ്, യോഗേശ്വര്‍ ദത്ത്, ഹിമാ ദാസ് എന്നിവരും ധോണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ധോണിയുടെ പ്രവൃത്തി രാജ്യസ്‌നേഹമായി കാണണമെന്നും ദേശീയതയുമായി കൂട്ടിച്ചേര്‍ക്കരുതെന്നും റെയ്‌ന പറഞ്ഞു. ലോഗോ ഒഴിവാക്കുന്നത് ഇന്ത്യന്‍ സൈന്യത്തിനുള്ള അപമാനമാണെന്ന് യോഗേശ്വര്‍ ദത്ത് പറഞ്ഞു. ഇന്ത്യ മുഴുവന്‍ സഹോദരന്‍ ധോണിക്കൊപ്പമാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്ന് ഹിമാ ദാസ് പറഞ്ഞു. ധോണിയുടെ ഗ്ലൗവിലെ ചിഹ്നം ഐസിസിക്ക് എന്ത് പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്ന് ആര്‍പി സിംഗ്‌ചോദിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ബെയ്ച്ചൂംഗ് ബൂട്ടിയയും ധോണിയെ പിന്തുണച്ചു.

Story first published: Friday, June 7, 2019, 22:53 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+