വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ദശകത്തിലെ ഹീറോ ആര്? കണ്ടെത്താന്‍ ഐസിസി — പുരസ്‌കാര പ്രഖ്യാപനം ഉടന്‍

ഈ പതിറ്റാണ്ടില്‍ ക്രിക്കറ്റിലെ ഹീറോ ആരെല്ലാം? കണ്ടെത്താന്‍ ഒരുങ്ങുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഈ ദശകം കണ്ട മികച്ച ക്രിക്കറ്റ് താരങ്ങളെ ഐസിസി വൈകാതെ പ്രഖ്യാപിക്കും.

മികച്ച പുരുഷ താരം, മികച്ച വനിതാ താരം, മികച്ച ടെസ്റ്റ് താരം, മികച്ച ഏകദിന താരം, മികച്ച വനിതാ ഏകദിന താരം, മികച്ച ട്വന്റി-20 പുരുഷ താരം, മികച്ച ട്വന്റി-20 വനിതാ താരം, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച പുരുഷ താരം, അസേസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച വനിതാ താരം എന്നീ വിഭാഗങ്ങളിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

ഐസിസി പുരസ്കാരങ്ങൾ

ഒപ്പം, കഴിഞ്ഞ പതിറ്റാണ്ടില്‍ ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചതിനുള്ള 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' പുരസ്‌കാരവും ഐസിസി പ്രഖ്യാപിക്കും. ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഐസിസി അവസരം നല്‍കുന്നുണ്ട്. അതത് പുരസ്‌കാരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അഭിപ്രായ വോട്ടെടുപ്പ് തുടരുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ വിഭാഗങ്ങളിലേക്കും താരങ്ങളെ ഐസിസി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

സമ്പൂർണ പട്ടിക

ഇന്ത്യയില്‍ നിന്നും നായകന്‍ വിരാട് കോലിയും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്. ഏകദിന പുരുഷ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയും മഹേന്ദ്ര സിങ് ധോണിയും കടന്നുവരുന്നു. ചൊവാഴ്ച്ചയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ പൂര്‍ണ പട്ടിക രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടത്. ഓരോ താരത്തിനും ലഭിക്കുന്ന വോട്ടിനെ കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും പുരസ്‌കാര ജേതാക്കളെ ഐസിസി പ്രഖ്യാപിക്കുക. ഐസിസി പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട താരങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ കാണാം.

മികച്ച പുരുഷ താരം

മികച്ച പുരുഷ താരം:

വിരാട് കോലി (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്), എബി ഡിവില്ലേഴ്‌സ് (ദക്ഷിണാഫ്രിക്ക), കുമാര്‍ സംഗക്കാര (ശ്രീലങ്ക), സ്റ്റീവന്‍ സ്മിത്ത് (ഓസ്‌ട്രേലിയ).

മികച്ച വനിതാ താരം:

എല്ലിസി പെറി (ഓസ്‌ട്രേലിയ), മെഗ് ലാനിങ് (ഓസ്‌ട്രേലിയ), സൂസി ബാറ്റ്‌സ് (ന്യൂസിലാന്‍ഡ്), സ്‌റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്), മിഥാലി രാജ് (ഇന്ത്യ), സാറാ ടെയ്‌ലര്‍ (ഇംഗ്ലണ്ട്).

മികച്ച ഏകദിന താരം

മികച്ച ഏകദിന താരം (പുരുഷ വിഭാഗം):

വിരാട് കോലി (ഇന്ത്യ), ലസിത് മലിംഗ (ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), എബി ഡിവില്ലേഴ്‌സ് (ദക്ഷിണാഫ്രിക്ക), രോഹിത് ശര്‍മ (ഇന്ത്യ), മഹേന്ദ്ര സിങ് ധോണി (ഇന്ത്യ), കുമാര്‍ സംഗക്കാര (ശ്രീലങ്ക).

മികച്ച ഏകദിന താരം (വനിതാ വിഭാഗം):

മെഗ് ലാനിങ് (ഓസ്‌ട്രേലിയ), എല്ലിസി പെറി (ഓസ്‌ട്രേലിയ), സൂസി ബാറ്റ്‌സ് (ന്യൂസിലാന്‍ഡ്), സ്‌റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്), മിഥാലി രാജ് (ഇന്ത്യ), ജുലന്‍ ഗോസ്വാമി (ഇന്ത്യ).

മികച്ച ടെസ്റ്റ് താരം

ദശകത്തിലെ മികച്ച ടെസ്റ്റ് താരം:

വിരാട് കോലി (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്), രംഗണ ഹെറാത്ത് (ശ്രീലങ്ക), യാസിര്‍ ഷ (പാകിസ്താന്‍).

മികച്ച ട്വന്റി-20 താരം (പുരുഷ വിഭാഗം):

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), വിരാട് കോലി (ഇന്ത്യ), ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), രോഹിത് ശര്‍മ (ഇന്ത്യ).

മികച്ച ട്വന്റി-20 താരം (വനിതാ വിഭാഗം)

മികച്ച ട്വന്റി-20 താരം (വനിതാ വിഭാഗം):

മെഗ് ലാനിങ് (ഓസ്‌ട്രേലിയ), സോഫി ഡെവിന്‍ (ന്യൂസിലാന്‍ഡ്), എല്ലിസി പെറി (ഓസ്‌ട്രേലിയ), ഡിയാന്ദ്ര ഡോട്ടിന്‍ (വെസ്റ്റ് ഇന്‍ഡീസ്), അലീസാ ഹീലി (ഓസ്‌ട്രേലിയ), അന്യ ശ്രുബ്‌സോള്‍ (ഇംഗ്ലണ്ട്).

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം:

വിരാട് കോലി (ഇന്ത്യ), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്), ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്), മിസ്ബാ ഉള്‍ ഹഖ് (പാകിസ്താന്‍), മഹേന്ദ്ര സിങ് ധോണി (ഇന്ത്യ), അന്യു ശ്രുബ്‌സോള്‍ (ഇംഗ്ലണ്ട്), കാതറീന്‍ ബ്രണ്ട് (ഇംഗ്ലണ്ട്), മഹേള ജയവര്‍ധനെ (ശ്രീലങ്ക), ഡാനിയേല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്).

Story first published: Tuesday, November 24, 2020, 15:31 [IST]
Other articles published on Nov 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X