Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

160 കോടി രൂപ പിഴയടയ്ക്കണം, ഇല്ലെങ്കില്‍..; ബിസിസിഐയ്ക്ക് ഐസിസിയുടെ മുന്നറിയിപ്പ്

മുംബൈ: ബിസിസിഐയ്ക്ക് 160 കോടി രൂപ പിഴയിട്ട് ഐസിസി. 2016-ലെ ടി20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ ഐസിസിക്കു വന്ന നഷ്ടം നികത്താനാണ് വമ്പന്‍ തുക പിഴ ചുമത്തിയിക്കുന്നത്. ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ നികുതി ഇളവു ചെയ്തിരുന്നില്ല. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്നാണ് ഐസിസിയുടെ വാദം.

ഡിസംബര്‍ 31-ന് ഉള്ളില്‍ പിഴ അടയ്ക്കണമെന്ന് മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ തലവനായ ഐസിസി നിര്‍ദ്ദേശിച്ചു. പിഴയടയ്ക്കാന്‍ വീഴ്ച്ച വരുത്തിയാല്‍ 2021-ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023-ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്നും അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് തുക ഈടാക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.

bcci

നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ 2016-ലെ ട്വന്റി 20 ലോകകപ്പിന് നികുതി ഇളവ് നല്‍കിയിരുന്നില്ല. കൂടാതെ, മത്സരം സംപ്രേക്ഷണം ചെയ്ത ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ ടിവി നികുതി തുക ഒഴിവാക്കിയാണ് ഐ.സി.സിക്ക് പണം നല്‍കിയതും. ഇതിലൂടെയുണ്ടായ നഷ്ടം തിരിച്ചുപിടിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് ബിസിസിഐയ്ക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുന്നത്.

Story first published: Saturday, December 22, 2018, 17:05 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+