For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടിക പുറത്തുവിട്ടു; ഇന്ത്യയില്‍ നിന്നും സുന്ദരം രവി

ലോകകപ്പ് നേടിയ ടീമുകളില്‍ നിന്നും അമ്പയര്‍മാർ

ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അമ്പയര്‍മാരുടെയും മാച്ച് റഫറിമാരുടെയും പട്ടിക പുറത്തുവിട്ടു. 22 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 16 അമ്പയര്‍മാരും ആറ് മാച്ച് റഫറിമാരും 48 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കും. ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നവര്‍ ഉള്‍പ്പെടെയാണ് അമ്പയര്‍മാര്‍. ഏറ്റവും മികച്ച ടീമിനെയാണ് കളി നിയന്ത്രിക്കാന്‍ തെരഞ്ഞെടുത്തതെന്ന് ഐസിസി സീനിയര്‍ മാനേജര്‍ അഡ്രിയാന്‍ ഗ്രിഫ്ത് വ്യക്തമാക്കി.

world-cup

മെയ് 30ന് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നവരില്‍ മൂന്നുപേര്‍ നേരത്തെ ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നവരാണ്. ഡേവിഡ് ബൂണ്‍ ആണ് മത്സരത്തിലെ മാച്ച് റഫറി. കുമാര്‍ ധര്‍മസേനയും ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡും ഫീല്‍ഡ് അമ്പയര്‍മാരാകും. പോള്‍ റൈഫെല്‍ മൂന്നാം അമ്പയറും ജോയെല്‍ വില്‍സണ്‍ നാലാം ഒഫീഷ്യലുമാകും.

അലന്‍ ബോര്‍ഡര്‍ നയിച്ച ഓസ്‌ട്രേലിയന്‍ ടീം 1987ല്‍ ലോകകപ്പ് നേടിയപ്പോള്‍ ബൂണ്‍ ടീമില്‍ അംഗമായിരുന്നു. 1996ലെ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിലെ അംഗമാണ് കുമാര്‍ ധര്‍മസേന. റൈഫെല്‍ ആവട്ടെ 1999ല്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലും കളിച്ചിട്ടുണ്ട്. രഞ്ജന്‍ മദുഗലെ ആണ് ലോകകപ്പിലെ ഏറ്റവും പരിചയസമ്പന്നനായ മാച്ച് റഫറി.

ആറാം ലോകകപ്പിനാണ് മദുഗലെ റഫറിയാകുന്നത്. ക്രിസ് ബ്രോഡ്, ജെഫ് ക്രോ എന്നിവര്‍ നാലാം ലോകകപ്പിനും ഇറങ്ങുന്നു. അലീം ദാറിനും നാലാം ലോകകപ്പാണ്. ഇയാന്‍ ഗോള്‍ഡ് ഇത്തവണ നാലാം ലോകകപ്പോടെ വിരമിക്കുകയും ചെയ്യും. ഇന്ത്യയില്‍നിന്നുള്ള സുന്ദരം രവി ഇക്കുറി ലോകകപ്പില്‍ അമ്പയറാകുന്നുണ്ട്. മറായിസ് എറാസ്മസ്, ക്രിസ് ഗഫാനെ, റിച്ചാര്‍ഡ് ഇല്ലിങ് വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റില്‍ബ്രോ, നിഗല്‍ ലോങ്, റോഡ് ടക്കര്‍, മൈക്കിള്‍ ഗഫ്, റിച്ചാര്‍ഡ് പല്ലിയാഗുരുഗെ എന്നിവരാണ് മറ്റ് അമ്പയര്‍മാര്‍.


Story first published: Friday, April 26, 2019, 15:18 [IST]
Other articles published on Apr 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+