വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി പ്രഖ്യാപിച്ചു, ഭാഗ്യമില്ലാത്തവരുടെ ലോകകപ്പ് ഇലവനെ!! ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍

പല ടീമുകളും ചില പ്രധാനപ്പെട്ട കളിക്കാരെ ഒഴിവാക്കിയിരുന്നു

By Manu
ഭാഗ്യമില്ലാത്തവരുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ICC | Oneindia Malayalam

ദുബായ്: ഐസിസിയുടെ ഏകദിന ലോകകപ്പിന് ആരവമുയരാന്‍ ഇനി ഒരു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷകള്‍ വാനോളമാണ്. 10 മുന്‍നിര ടീമുകള്‍ മാത്രമുള്ള ലോകകപ്പ് കൂടിയായതിനാല്‍ ടൂര്‍ണമെന്റിലെ ഓരോ മല്‍സരവും തീപാറുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും മികച്ച 15 പേരെയാണ് ടീമുകള്‍ ലോകകപ്പിനായി ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.

നാലില്‍ ഇടം തേടി ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍ നാലില്‍ ഇടം തേടി ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചില മികച്ച താരങ്ങള്‍ക്കു അവസാന നിമിഷം സ്ഥാനം നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ തഴയപ്പെട്ട നിര്‍ഭാഗ്യവാന്‍മാരായ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).

ഇന്ത്യയുടെ രണ്ടു പേര്‍

ഇന്ത്യയുടെ രണ്ടു പേര്‍

ഇന്ത്യയില്‍ നിന്നും രണ്ടു താരങളാണ് ഐസിസിയുടെ അണ്‍ലക്കി ലോകകപ്പ് ഇലവനില്‍ ഇടം നേടിയത്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവുമാണ് ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. പന്തിനു പകരം പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്തുകയായിരുന്നു.
സമീപകാലത്തെ മോശം പ്രകടനങ്ങളാണ് രഹാനെയ്ക്കു അവസരം നഷ്ടമാക്കിയത്. പകരക്കാരനായി യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ബാക്കപ്പ് വിക്കറ്റ് കീപ്പറില്ലാതെ പാകിസ്താന്‍

ബാക്കപ്പ് വിക്കറ്റ് കീപ്പറില്ലാതെ പാകിസ്താന്‍

ബാക്കപ്പ് വിക്കറ്റ് കീപ്പറില്ലാതെയാണ് പാകിസ്താന്‍ ലോകകപ്പിനു വിമാനം കയറുന്നത്. മുഹമ്മദ് റിസ്വാനായിരുന്നു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ആവേണ്ടിയിരുന്നത്. എന്നാല്‍ താരത്തെ തഴയുകയായിരുന്നു. സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിറിനെ പാകിസ്താന്‍ ഒഴിവാക്കിയതാണ് ശരിക്കും ഞെട്ടിച്ചത്.
പരിചയ സമ്പന്നനായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് തഴയപ്പെട്ട മറ്റൊരു പ്രമുഖന്‍. മികച്ച ഫോമിലായിട്ടും ഓസ്‌ട്രേലിയന്‍ ടീമില്‍ പീറ്റര്‍ ഹാന്‍ഡ്‌സോംബിന് ഇടമുണ്ടായില്ല. മുന്‍ നായകന്‍ ദിനേഷ് ചാണ്ഡിമലിനെ ശ്രീലങ്ക തഴഞ്ഞത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഐസിസിയുടെ അണ്‍ലക്കി ലോകകപ്പ് ഇലവന്‍

അമ്പാട്ടി റായുഡു, റിഷഭ് പന്ത് (ഇന്ത്യ), ദിനേഷ് ചാണ്ഡിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, അഖില ധനഞ്ജയ (ശ്രീലങ്ക), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (ഓസ്‌ട്രേലിയ), കിരോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, ആസിഫ് അലി (പാകിസ്താന്‍), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്).

Story first published: Monday, April 29, 2019, 9:55 [IST]
Other articles published on Apr 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X