വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ഐസിസി വനിതാ മാച്ച് റഫറിയായി ലക്ഷ്മി; ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമെഴുതി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആദ്യ വനിതാ മാച്ച് റഫറിയെന്ന ബഹുമതി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ജിഎസ് ലക്ഷ്മിക്ക്. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്ക് സാധിക്കും. 2008-09 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. ക്ലയര്‍ പൊളോസാക് എന്ന ഓസ്‌ട്രേലിയന്‍ വനിതാ അമ്പയര്‍ ഈ മാസം ആദ്യം പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ചതിന് പിന്നാലെയാണ് ഐസിസിയുടെ മറ്റൊരു തീരുമാനം.

lakshmi

പൊളോസാക് ഉള്‍പ്പെടെ അമ്പയര്‍മാരുടെ ഡെവലപ്മെന്റ് പാനലില്‍ ഏഴു വനിതകളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവാനി മിശ്ര, സുയെ റെഡ്ഫെന്‍, മേരി വാല്‍ഡ്രോണ്‍, എലോയ്സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പുതുതായി ഇടംലഭിച്ചവര്‍. റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ലക്ഷ്മി സന്തോഷം പ്രകടിപ്പിച്ചു.

ലോകകപ്പില്‍ ഋഷഭ് പന്ത് ഇല്ലാത്തതിന്റെ കുറവ് ഇന്ത്യ അനുഭവിക്കുമെന്ന് സൗരവ് ഗാംഗുലിലോകകപ്പില്‍ ഋഷഭ് പന്ത് ഇല്ലാത്തതിന്റെ കുറവ് ഇന്ത്യ അനുഭവിക്കുമെന്ന് സൗരവ് ഗാംഗുലി

തന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണ് ഐസിസിയുടെ തീരുമാനമെന്ന് ലക്ഷ്മി പ്രതികരിച്ചു. ഐസിസിക്കും ബിസിസിഐക്കും ഏറെ നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. ലിംഗനീതിയുടെ മറ്റൊരു ചുവടുവെയ്പാണിതെന്നാണ് ഐസിസിയുടെ പ്രതികരണം. സ്ത്രീപുരുഷഭേദമന്യേ ഏവര്‍ക്കും തുല്യ സ്ഥാനം നല്‍കുകയെന്നതാണ് ഐസിസിയുടെ ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചുന്നതെന്നും ഐസിസി വ്യക്തമാക്കി.

Story first published: Tuesday, May 14, 2019, 17:38 [IST]
Other articles published on May 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X