Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ നിന്നും നഷ്ടപരിഹാരം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐസിസി തള്ളി

ദില്ലി: ക്രിക്കറ്റ് പരമ്പര മുടങ്ങിയതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ ഹര്‍ജി തള്ളി. ഐസിസിയുടെ തര്‍ക്ക പരിഹാര കമ്മറ്റിക്കാണ് ബിസിസിഐയില്‍ നിന്നും 447 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിസിബി പരാതി നല്‍കിയത്. വിഷയത്തില്‍ അന്വേഷണം നടത്തി പരാതി തള്ളുകയാണെന്ന് ഐസിസി അറിയിച്ചു.

മൂന്നു ദിവസം നടന്ന സിറ്റിങ്ങില്‍ ഇരുഭാഗത്തെയും കേട്ടശേഷമാണ് ഐസിസിയുടെ തീരുമാനം. പാക്കിസ്ഥാനില്‍ രണ്ട് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പരമ്പര ഒഴിവാക്കി. ഇതേതുടര്‍ന്നാണ് തങ്ങള്‍ക്ക് ഭീമമായ നഷ്ടമാണെന്നുകാട്ടി പാക്കിസ്ഥാന്‍ പരാതിയുമായെത്തിയത്.

icc

രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാക്കിസ്ഥാനും വര്‍ഷങ്ങളായി ക്രിക്കറ്റ് പരമ്പര കളിക്കാറില്ല. 2012-13 വര്‍ഷത്തിലാണ് ഒടുവിലായി നടന്ന പരമ്പര. ഇതിനുശേഷം അന്താരാഷ്ട്ര വേദികളില്‍ ഇരു ടീമുകളും ഏറ്റുമുട്ടാറുണ്ടെങ്കിലും പരമ്പര നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. തങ്ങളുടെ നിലപാട് ഐസിസി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സിഒഎ ചീഫ് വിനോദ് റായ് പറഞ്ഞു.

കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. കരാര്‍ പിന്നീട് പ്രാബല്യത്തിലായില്ല. ടിവി സംപ്രേക്ഷണത്തിലൂടെ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന വരുമാനം ഇല്ലാതായെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍, പാക്കിസ്ഥാന്റെ അവകാശവാദം ഐസിസിയുടെ മൂന്നംഗ കമ്മറ്റി ഇത് തള്ളിക്കളഞ്ഞു. കേസ് ഇന്ത്യയ്ക്ക് അനുകൂലമായതോടെ പാക്കിസ്ഥാനെതിരെ നഷ്ടപരിഹാരത്തിന് പരാതി നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം.

Story first published: Tuesday, November 20, 2018, 17:37 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+