Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍

സിഡ്‌നി: 2020ല്‍ ഇന്ത്യക്കെതിരേ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. ഒരു പരമ്പരയില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആരാധക പിന്തുണയേറെയുള്ള ഇന്ത്യന്‍ ടീമുമായി രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിച്ചാല്‍ കൂടുതല്‍ ആരാധകരെ ഗാലറിയിലെത്തിക്കാമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണക്കുകൂട്ടുന്നു. രണ്ട് പിങ്ക് ടെസ്റ്റ് പദ്ധതിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നോട്ട് പോകവെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ഇയാന്‍ ചാപ്പല്‍.

രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ചാപ്പല്‍ അഭിപ്രായപ്പെട്ടത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയിലെഴുതിയ ലേഖനത്തിലൂടെയാണ് ചാപ്പലിന്റെ അഭിപ്രായപ്രകടനം. ഇന്ത്യയുടെ ബൗളിങ് നിര ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളതാണ്. സമീപകാലത്തായി അവരത് തെളിയിക്കുന്നു.മികച്ച ബാറ്റിങും അവര്‍ക്കുണ്ട്. വിരാട് കോലിയുടെ ബാറ്റിങ് മികവിനെക്കുറിച്ച് സംശയമില്ല.

ianchappell

നായകനായും അദ്ദേഹം തിളങ്ങുന്നു. അതിനാല്‍ ഇന്ത്യയെ നിസ്സാരരായി കാണാനാകില്ല. ഏത് മൈതാനത്തും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു. അതേ സമയം രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചു. ഓസ്‌ട്രേലിയ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. രണ്ട് ഡേ നൈറ്റ് ടെസ്റ്റ് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഗാംഗുലി പ്രതികരിച്ചത്.

Story first published: Tuesday, December 10, 2019, 18:32 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+