Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാണ് ഇയാന്‍ ചാപ്പല്‍?; ഇതിഹാസതാരത്തെ പരിഹസിച്ച് ക്രിസ് ഗെയില്‍; കാരണമുണ്ട്

മുംബൈ: ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസതാരവുമായ ഇയാന്‍ ചാപ്പലിനെ പരിഹസിച്ച് വിന്‍ഡീസ് താരം ക്രിസ് ഗെയില്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ പരിഹാസം. 2016 ല്‍ ചാപ്പല്‍ ഗെയിലിനെ കുറിച്ച് നടത്തിയ പരാമര്‍ശം ആണ് താരത്തെ പ്രകോപിപ്പിച്ചത്.

ഗെയിലിനെ ഐസിസി അന്താരാഷ്ട്ര തലത്തില്‍ വിലക്കണമെന്നായിരുന്നു അന്ന് ചാപ്പല്‍ പറഞ്ഞിരുന്നത്. ഗെയിലിന്റെ അതിരുകടന്ന അശ്ലീലമാണ് ചാപ്പലിനെകൊണ്ട് അങ്ങിനെ പറയിപ്പിച്ചത്. വനിതാ മാധ്യമ പ്രവര്‍ത്തകരോട് ഗെയില്‍ അശ്ലീല രീതിയില്‍ സംസാരിച്ചത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ താരത്തെ വിലക്കണമെന്നായിരുന്നു ആവശ്യം.

chrisgayle

ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് രണ്ടുവര്‍ഷത്തിനിപ്പുറം ഗെയില്‍ തിരിച്ചടിച്ചത്. ചോദ്യം ചോദിച്ചയുടന്‍ ആരാണ് ഇയാന്‍ ചാപ്പല്‍ എന്നായിരുന്നു വിന്‍ഡീസ് താരത്തിന്റെ തിരിച്ചുള്ള ചോദ്യം. പിന്നീട് അതേക്കുറിച്ച് വിശദീകരിക്കാനും നിന്നില്ല. അതേസമയം, ഐപിഎല്ലിന് താന്‍ ഏറെ സംഭാവന നല്‍കിയിട്ടുള്ളതായി താരം അവകാശപ്പെട്ടു.

രണ്ടു സെഞ്ച്വറികളും ഒരു ട്രോഫിയും താന്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. തന്റെ ബാറ്റിങ് പ്രകടനം നോക്കൂ, ഐപിഎല്ലില്‍ താന്‍ നല്‍കിയ സംഭാവനകള്‍ അറിയാം. ഇപ്പോഴും ഈ പ്രായത്തിലും ചുറുചുറുക്കോടെ കളിക്കാന്‍ കഴിയുന്നുണ്ട്. ഐപിഎല്ലില്‍ ഇനിയും തനിക്ക് ബാല്യമുണ്ടെന്നും വെടിക്കെട്ടുവീരന്‍ പറഞ്ഞുവെക്കുന്നുണ്ട്.

Story first published: Wednesday, May 30, 2018, 9:17 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+