വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ മാറ്റി കോലിയെ ക്യാപ്റ്റനാക്കണമെന്ന് ഇയാന്‍ ചാപ്പല്‍

By Gokul

ബാംഗ്ലൂര്‍: വിദേശ രാജ്യങ്ങളിലെ ടെസ്റ്റ് പരമ്പരകളില്‍ തുടരെ പരാജയപ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ധോണിയെ മാറ്റണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ധോണിയെ മാറ്റി വിരാട് കോലിയെ നിയമിക്കണമെന്നാണ് ചാപ്പലിന്റെ അഭിപ്രായം. ധോണി ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ പരാജയമാണെന്നാണ് ചാപ്പല്‍ പറയുന്നത്.

കോലി മികച്ച കളിക്കാരനാണ്. ക്യാപ്റ്റന്‍ സ്ഥാനം കോലിക്ക് ബാധ്യതയാകുമെന്ന് കരുതുന്നില്ല. ശരിയായ സമയത്ത് മികച്ച തീരുമാനമെടുക്കുന്നതില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരാജയമാണെന്ന് ചാപ്പല്‍ വ്യക്തമാക്കി. മോശം പ്രകടനമായാലും ക്യാപ്റ്റന്‍ സ്വയം രാജിവെച്ചുപോകുംവരെ സെലക്ടര്‍മാര്‍ കാത്തുനില്‍ക്കും. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ സെലക്റ്റര്‍മാര്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

dhoni-and-kohli

ധോണി ടെസ്റ്റില്‍ പരാജയമാണ്. ക്രിക്കറ്റിന്റെ മറ്റു രൂപങ്ങള്‍ അദ്ദേഹത്തിന് മികവുണ്ട്. യുവതാരമായ കോലി ധോണിയേക്കാളും എന്തുകൊണ്ടും കേമനാണെന്നു പറയാനും ചാപ്പല്‍ മടിച്ചില്ല. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്ക് ആണെന്ന് ചാപ്പല്‍ പറയുന്നു. ധോണിയും സ്മിത്തും കുക്കുമെല്ലാം ക്ലാര്‍ക്കിന് പിറകിലായാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റില്‍ ടീമില്‍ സ്റ്റ്യുവര്‍ട്ട് ബിന്നിയെ ഉള്‍പ്പെടുത്തിയതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. എന്തുകൊണ്ടാണ് ബിന്നിയെ ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. ബിന്നി ഒരു നല്ല ബൗളറല്ല. അദ്ദേഹം എട്ടാം നമ്പറരായാണ് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ മികച്ച ബൗളറും മോശമല്ലാത്ത ബാറ്റിംഗും കാഴ്ചവെക്കുന്ന അശ്വിനാണ് ആ സ്ഥാനത്തിന് യോജിച്ചതെന്ന് ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, July 16, 2014, 9:54 [IST]
Other articles published on Jul 16, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X