Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര ആര്‍ക്ക്? ഇന്ത്യയോ, ഓസ്ട്രലിയയോ? മുന്‍ ഇതിഹാസത്തിന്റെ പ്രവചനം ഇങ്ങനെ...

മുന്‍ ഇതിഹാസത്തിന്റെ പ്രവചനം | #AUSvIND | India Down Under | Oneindia Malayalam

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര തീപാറുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ പ്രവചനം. ഓസീസ് പഴയ ഓസീസ് അല്ലെങ്കിലും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കവും മുന്‍ പരമ്പരകളിലെ ആധിപത്യവുമെല്ലാം ഇന്ത്യക്കു തലവേദനയുണ്ടാക്കുന്നതാണ്.

ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ആര് ജയിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍.

ഓസ്ട്രേലിയ തന്നെ നേടും

ഓസ്ട്രേലിയ തന്നെ നേടും

പഴയ പ്രതാപമില്ലെങ്കിലും ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ തന്നെ നേടുമെന്നാണ് ചാപ്പലിന്റെ പ്രവചനം. ഈ പരമ്പരയില്‍ ഇന്ത്യക്കു എന്തോയൊന്ന് നഷ്ടപ്പെട്ടതു പോലെ അനുഭവപ്പെടുമെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.
കടലാസില്‍ ഇന്ത്യ തന്നെയാണ് കരുത്തരെന്ന് ചാപ്പല്‍ സമ്മതിക്കുന്നു. പക്ഷെ പരമ്പര നേടാന്‍ അവര്‍ക്ക് അതു കൊണ്ട് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്തു കൊണ്ട് ഓസ്ട്രലിയ?

എന്തു കൊണ്ട് ഓസ്ട്രലിയ?

എന്തു കൊണ്ടാണ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ വിജയിയായി തിരഞ്ഞെടുത്തത് എന്നു ചോദിച്ചാല്‍ തനിക്ക് അതിനു മറുപടിയില്ലെന്ന് ചാപ്പല്‍ പറഞ്ഞു. വിജയി ആരാവുമെന്ന് ചോദിച്ചാല്‍ ഓസീസ് എന്ന് താന്‍ പറയും. എന്താണ് കാരണമെന്ന് മാത്രം ചോദിക്കരുത്.
ഇങ്ങനെ പറയാന്‍ തന്നെ പ്രേരിപ്പിക്കുന്ന ഒരു കാരണം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ മോശം പ്രകടനമാണെന്നും ഇന്ത്യ പരമ്പര നേടുമെന്നാണ് അന്നു താന്‍ കരുതിയിരുന്നതെന്നും ചാപ്പല്‍ വിശദമാക്കി.

 പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യ മുന്നില്‍

പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യ മുന്നില്‍

ഈ പരമ്പരയില്‍ പ്രതിഭയുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്കു മുകളിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. എന്നാല്‍ എന്തോ ഒരു മിസ്സിങ് ഇന്ത്യക്കുണ്ടെന്നാണ് തോന്നുന്നത്.
ഓസീസ് ബൗളിങ് ആക്രമണം ശക്തമാണ്. സ്വന്തം നാട്ടിലെ സാഹചര്യങ്ങള്‍ തീര്‍ച്ചയായും ബൗളര്‍മാര്‍ക്കു മുതല്‍ക്കൂട്ടാവും. ഓസീസ് പേസര്‍മാരും വിരാട് കോലിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ കാത്തിരിക്കുകയാണ് താന്‍. കഴിഞ്ഞ പര്യടനത്തില്‍ കോലി ഇവിടെ മികച്ച പ്രകടനം നടത്തിയിരുന്നതായും ചാപ്പല്‍ പറഞ്ഞു.

ഇന്ത്യന്‍ പേസര്‍മാര്‍ക്കു പ്രശംസ

ഇന്ത്യന്‍ പേസര്‍മാര്‍ക്കു പ്രശംസ

കോലിയെക്കൂടാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പോസിറ്റീവായ കാര്യം പേസ് ബൗളര്‍മാരാണെന്ന് ചാപ്പല്‍ ചൂണ്ടിക്കാട്ടി. പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ മിടുക്കുള്ളവരാണ് ഇന്ത്യന്‍ പേസര്‍മാര്‍. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ അവരുടെ ബൗളിങിനെ തുണയ്ക്കുന്നതാണ്. എങ്ങനെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നതെന്ന് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം

പരിക്കുമൂലം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ലെന്നത് ഇന്ത്യയെ അംഗപരിമിതരാക്കിയിട്ടുണ്ടെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിന് ബാലന്‍സ് നല്‍കിയിരുന്നത് പാണ്ഡ്യയാണ്. ഓസ്‌ട്രേലിയയില്‍ പാണ്ഡ്യ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു മൂന്നാം പേസറാവുമായിരുന്നെന്നും രണ്ടു സ്പിന്നര്‍മാരെ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുമായിരുന്നെന്നും ചാപ്പല്‍ വിശദമാക്കി.

Story first published: Friday, November 30, 2018, 16:50 [IST]
Other articles published on Nov 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+