Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃത്ഥ്വി ഷാ ഫോം വീണ്ടെടുക്കാന്‍ എന്ത് ചെയ്യണം? ഉപദേശം നല്‍കി ഇയാന്‍ ബിഷോപ്

കിങ്‌സ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട പൃത്ഥ്വി ഷായുടെ സമീപകാലത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അവസാന ഐപിഎല്ലിലും ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പൃത്ഥ്വി ഷാക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. കൃത്യമായ ടൈമിങ് ലഭിക്കാത്തതും മോശം ഷോട്ട് കളിക്കുന്നതുമാണ് പൃത്ഥ്വി ഷാക്ക് തിരിച്ചടിയായത്. മോശം ഫോമിലുള്ള പൃത്ഥ്വിക്ക് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷോപ്.

'അവന്റെ ഫോം എങ്ങനെ വീണ്ടെടുക്കണമെന്ന് പറയാന്‍ ഞാന്‍ ബാറ്റിങ് ടെക്‌നീഷ്യനോ ഗുരുവോ ഒന്നും അല്ല. എന്നെക്കാളും യോഗ്യതയുള്ള ഒരുപാട് പേര്‍ അതിനായുണ്ട്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി നൂറുകണക്കിന് റണ്‍സ് നേടുക എളുപ്പമല്ലെന്ന് അറിയാം. എങ്കിലും അവനത് ചെയ്യണം'-ബിഷോപ് പറഞ്ഞു. അവന്റെ ബാറ്റിങ് ഫോം വീണ്ടെടുക്കാന്‍ വിദഗ്ധരുടെ സഹായം അവന് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അവന്റെ താളം കണ്ടെത്താന്‍ ആരെങ്കിലും അവനെ സഹായിക്കേണ്ടിയിരിക്കുന്നു. അവനത് തിരിച്ചറിഞ്ഞാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ആത്മവിശ്വാസവും തിരിച്ചുപിടിക്കുക'-ബിഷോപ് പറഞ്ഞു.

prithvishaw-ianbishop

ബാറ്റിങ്ങിലെ താളം പിഴച്ച പൃത്ഥ്വിക്ക് ഫോം കണ്ടെത്തുക വളരെ പ്രയാസം തന്നെയാണ്. നിലവില്‍ പൃത്ഥ്വിക്ക് പകരക്കാരനായെത്തിയ ശുബ്മാന്‍ ഗില്‍ അവസരം നന്നായി മുതലാക്കിയതോടെ ഇനിയൊരു മടങ്ങിവരവ് യുവതാരത്തിന് എളുപ്പമാവില്ല. അതിന് ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 21കാരനായ പൃത്ഥ്വി വളരെയേറെ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് സെഞ്ച്വറി നേടിയാണ് പൃത്ഥ്വി വരവറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ താരമായ പൃത്ഥ്വി 25 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2263 റണ്‍സ് നേടിയിച്ചുണ്ട്. 51.43 ആണ് യുവതാരത്തിന്റെ ശരാശരി. സെവാഗിനെപ്പോലെ മികച്ചൊരു തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള പൃത്ഥ്വി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.

ഇത്തവണത്തെ ഐപിഎല്‍ പൃത്ഥ്വിയുടെ കരിയറില്‍ വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ മികച്ച പ്രകടനം നടത്തിയാല്‍ ടി20ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും പൃത്ഥ്വിയെ പരിഗണിച്ചേക്കും നിരാശപ്പെടുത്തിയാല്‍ മടങ്ങിവരവ് വളരെ ബുദ്ധിമുട്ടാകും. പൃത്ഥിയെ ഡല്‍ഹി ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. 38 ഐപിഎല്ലില്‍ നിന്നായി 826 റണ്‍സാണ് താരം നേടിയത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Wednesday, January 27, 2021, 13:53 [IST]
Other articles published on Jan 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+