For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് കാണാന്‍ മനോഹരം പക്ഷെ പന്തിനെ പിന്തുടരുന്നത് പ്രയാസം- ഇയാന്‍ ബെല്‍

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വലിയ ആരാധക പിന്തുണയുള്ള ഇന്ത്യന്‍ താരമാണ്. ഒരു കാലഘട്ടത്തെ ക്രിക്കറ്റിനോട് ചേര്‍ത്ത് നിര്‍ത്തുന്നതില്‍ വലിയ പങ്കാണ് സച്ചിന്‍ വഹിച്ചിട്ടുള്ളത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി സച്ചിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് ലോക പ്രശസ്തമാണ്. ശരീരവും ബാറ്റും ഒരേ അളവില്‍ വരുന്ന സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ അധികമാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതുമാണ്.

ഇപ്പോഴിതാ സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ കാണാന്‍ മനോഹരമായിരുന്നെങ്കിലും ആ പന്തുകളെ പിന്തുടരുന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍.'സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്‌ട്രെയ്റ്റ് ഡ്രൈവാണ് ഫീല്‍ഡില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ചത്. ചില സമയങ്ങളില്‍ അത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പന്തിനെ പിന്തുടര്‍ന്ന് ഓടുക ഒട്ടും എളുപ്പമല്ല'-ഇയാന്‍ ബെല്‍ പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി,പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം എന്നിവരില്‍ ആരായി നന്നായി സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുക എന്ന ചോദ്യത്തിന് ബാബറിനെയാണ് ബെല്‍ തിരഞ്ഞെടുത്തത്. നിലവിലെ താരങ്ങളില്‍ മികച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്ന താരങ്ങളിലൊരാള്‍ ബാബറാണ്. വിരാട് കോലിയുടെ സ്‌ട്രെയ്റ്റ് ഡ്രൈവുകളേക്കാള്‍ അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവുകള്‍ക്കാണ് ആരാധകര്‍ കൂടുതല്‍.

sachin

ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടുകളെ ഇയാന്‍ ബെല്‍ പ്രശംസിച്ചു. 'ജോഫ്രാ ആര്‍ച്ചറിനെതിരേ രോഹിത് പുള്‍ ഷോട്ടും ഹുക് ഷോട്ടും കളിക്കുന്നത് കണ്ടിട്ടുണ്ട്. മികച്ച പേസും ലെങ്തുമുള്ള ബൗളറാണ് ആര്‍ച്ചര്‍ അവനെതിരേ അത്തരം ഷോട്ട് കളിക്കുക വളരെ പ്രയാസമാണ്. കാരണം അവനെ ഞാന്‍ നേരിട്ടിട്ടുള്ളതാണ്'-ബെല്‍ പറഞ്ഞു. നിലവിലെ ക്രിക്കറ്റര്‍മാരില്‍ ടൈമിങ് നന്നായി ഉള്ള ബാറ്റ്‌സ്മാനാണ് രോഹിത്. ഷോര്‍ട്ട് ബോളുകളെ മനോഹരമായി പുള്‍ ചെയ്ത് സിക്‌സറടിക്കാന്‍ പല തവണ രോഹിതിന് സാധിച്ചിട്ടുണ്ട്.

മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്ക് മനോഹരമായി കട്ട് ഷോട്ടുകള്‍ കളിക്കുന്നതില്‍ പന്തെറിയാന്‍ വളരെ പ്രയാസമാണ്.ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറുമെല്ലാം റിവേഴ്‌സും സ്‌കൂപ്പും റിവേഴ്‌സ് സ്വീപുമെല്ലാം വളരെ അനായാസമാക്കി മാറ്റുകയാണ്. ഇവര്‍ നെറ്റ്‌സിലും വളരെ അനായാസമായി ഇത് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 30, 2021, 15:01 [IST]
Other articles published on Jun 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+