വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അത് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്', ധോണിയുമായുള്ള പഴയ ഓര്‍മ പങ്കുവെച്ച് ഇയാന്‍ ബെല്‍

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച ബാറ്റ്‌സ്മാനാണ് ഇയാന്‍ ബെല്‍. ടെസ്റ്റില്‍ ഇന്ത്യയടക്കമുള്ള പല പ്രമുഖ ടീമുകളുടെയും പ്രധാന തലവേദനയായിരുന്നു ഈ ഇംഗ്ലണ്ട് താരം. 2011ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഇയാന്‍ ബെല്ലും ക്രിക്കറ്റിലെ മാന്യത കാത്ത് സൂക്ഷിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ടായിരുന്നു. നോട്ടിങ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം.

ഓയിന്‍ മോര്‍ഗന്‍ ലെഗ് സൈഡിലേക്ക് തട്ടിയിട്ട പന്ത് ബൗണ്ടറിയാണെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കരുതിയെങ്കിലും മികച്ച ഫീല്‍ഡിങ്ങിലൂടെ പ്രവീണ്‍ കുമാര്‍ പന്ത് ബൗണ്ടറി ലൈനില്‍ തട്ടാതെ കാത്തു. എന്നാല്‍ ഇത് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ശ്രദ്ധിച്ചിരുന്നില്ല. ബൗണ്ടറിയാണെന്ന് കരുതി ഇരുവരും ചായയുടെ ഇടവേളയ്ക്കായി ഡ്രസിങ് റൂമിലേക്ക് നടന്നു. എന്നാല്‍ ബൗണ്ടറി തടഞ്ഞ പ്രവീണ്‍ പന്ത് ധോണിക്ക് നല്‍കിയപ്പോള്‍ ധോണി റണ്ണൗട്ടാക്കി. ബെല്‍ 137 റണ്‍സില്‍ നില്‍ക്കവെയായിരുന്നു ഈ പുറത്താക്കല്‍. റണ്ണൗട്ടിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അംപയര്‍ അനുവദിച്ചു.

iyanbellandmsdhoni

ധോണി റണ്ണൗട്ടാക്കുന്നതിന് മുമ്പ് ബെല്‍ ക്രീസില്‍ തിരിച്ച് കയറിയിരുന്നില്ലെന്ന് തേര്‍ഡ് അംപയറുടെ പരിശോധനയില്‍ നിന്ന് വ്യക്തം. എന്നാല്‍ ബൗണ്ടറിയാണെന്ന് കരുതി മനപ്പൂര്‍വമല്ലാതെ സംഭവിച്ച അബദ്ധമായിരുന്നു അത്. വിക്കറ്റ് അനുവദിച്ച് ഇരു ടീമും ചായക്ക് പിരിഞ്ഞെങ്കിലും മടങ്ങിവന്നപ്പോള്‍ ബെല്ലിനെ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിങ് തുടരാന്‍ വിളിക്കുകയായിരുന്നു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ പേരില്‍ ഓര്‍ത്തിരിക്കുന്ന സംഭവമാണിത്.

ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് ബെല്ല് തന്നെ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണെന്നാണ് ബെല്‍ പ്രതികരിച്ചത്.'പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രസകരമായ സംഭവമാണത്. എനിക്ക് നല്ല വിശപ്പായിരുന്നു അതാണ് ബൗണ്ടറിയാണെന്ന് കരുതി ഞാന്‍ വേഗം പവലിയനിലേക്ക് പോയത്. അന്നത്തെ സംഭവത്തില്‍ ധോണിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു. അത് എന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റാണ്. സംഭവിക്കാന്‍ പാടില്ലാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ തെറ്റ്'-ബെല്‍ പറഞ്ഞു.

മത്സരത്തില്‍ ബെല്‍ 156 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 319 റണ്‍സിനാണ് തോറ്റത്. പരമ്പരയില്‍ 4-0നാണ് ഇന്ത്യ തോറ്റത്.

Story first published: Friday, May 14, 2021, 12:53 [IST]
Other articles published on May 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X