Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന ഓവര്‍ കോലിക്ക് കൊടുത്തത് തെറ്റ്, ധോണിക്കെതിരെ ഗാംഗുലി!

കൊല്‍ക്കത്ത: താനായിരുന്നു ക്യാപ്റ്റനെങ്കില്‍ അവസാന ഓവര്‍ എറിയാന്‍ വിരാട് കോലിക്ക് പന്ത് കൊടുക്കില്ലായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വിയെ പരാമര്‍ശിക്കവേയാണ് ഗാംഗുലി ഈ അഭിപ്രായം പറഞ്ഞത്. കോലിക്ക് വിക്കറ്റ് കിട്ടിയ ഓവറിന് ശേഷം ഒരോവര്‍ കൂടി കൊടുക്കണമായിരുന്നു - ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ ഗാംഗുലി പറഞ്ഞു.

മാര്‍ച്ച് 31ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍, അവസാന ഓവറില്‍ 8 റണ്‍സ് വേണ്ടപ്പോഴാണ് ധോണി കോലിയുടെ കയ്യില്‍ പന്തേല്‍പ്പിച്ചത്. ആദ്യത്തെ നാല് പന്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു. പത്തൊമ്പതാമത്തെയും ഇരുപതാമത്തെയും ഓവറുകള്‍ പ്രധാനപ്പെട്ടതാണ്. ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ വേണം ആ ഓവറുകള്‍ എറിയാന്‍ എന്നാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.

ganguly

സെമിഫൈനലില്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സ് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. സ്‌ട്രൈക്ക് ബൗളറായ ആര്‍ അശ്വിന്‍ വെറും രണ്ടോവര്‍ മാത്രമാണ് എറിഞ്ഞത്. പത്തൊമ്പതാം ഓവര്‍ ജഡേജയും ഇരുപതാം ഓവര്‍ വിരാട് കോലിയും എറിഞ്ഞു. അശ്വിന് രണ്ടോവറുകള്‍ കൂടി ബാക്കി നില്‍ക്കേയായിരുന്നു ഇത്. പതിനാലാം ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വിരാട് കോലിക്ക് ധോണി പിന്നീട് കൊടുത്തത് അവസാന ഓവര്‍ മാത്രമാണ്.

ലോകകപ്പിലെ തന്റെ ആദ്യമത്സരം കളിച്ച ലെന്‍ഡല്‍ സിമ്മണ്‍സാണ് ഇന്ത്യയെ തകര്‍ത്തത്. 51 പന്തില്‍ 82 റണ്‍സെടുത്ത സിമ്മണ്‍സിന് മൂന്ന് തവണ ഇന്ത്യ ജീവന്‍ കൊടുത്തു. ആദ്യം ബാറ്റ് ചെയ്ത് 192 റണ്‍സ് അടിച്ചിട്ടും ഇന്ത്യയ്ക്ക് ജയിക്കാന്‍ പറ്റിയില്ല. 19.4 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ലോകചാമ്പ്യന്മാരുമായി.

Story first published: Monday, April 4, 2016, 14:32 [IST]
Other articles published on Apr 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+