Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് തോറ്റതില്‍ വ്യാപക പ്രതിഷേധം: തൂങ്ങിമരിച്ചേനെ എന്ന് സിംബാബ്‌വെ കോച്ച്!

ഹരാരെ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ച സിംബാബ്‌വെ ടീമിനെതിരെ ആരാധകരുടെ പ്രതിഷേധം. ആരാധകര്‍ മാത്രമല്ല, കോച്ച് മഖായ എന്റിനിയും ടീമിനെ കളിയാക്കി രംഗത്ത് വന്നിട്ടുണ്ട്. ഞാന്‍ മിക്കവാറും തൂങ്ങിമരിച്ചേനെ. പുറത്തെവിടെയെങ്കിലും ഒരു തക്കാളിച്ചെടി കാണാന്‍ കിട്ടിയില്ല. അല്ലെങ്കില്‍ ഞാന്‍ ആ ചെടിയില്‍ തൂങ്ങിമരിച്ചേനെ - പാതി കളിയായപം പാതി കാര്യമായും എന്റിനി പറഞ്ഞു.

ഇത് നല്ലതല്ല. തങ്ങള്‍ക്ക് പരിചയ സമ്പന്നരായ കളിക്കാരുണ്ട്. കളി കൃത്യമായി മനസിലാക്കാന്‍ പറ്റുന്നവരാണ് അവര്‍. ജയിക്കാവുന്ന സ്ഥിതിയിലായിരുന്നു ഞങ്ങള്‍ - രണ്ടാമത്തെ ഏകദിനത്തില്‍ ഇന്ത്യയോട് എട്ട് വിക്കറ്റിന് തോറ്റ ശേഷം സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കക്കാരനായ ഈ ഫാസ്റ്റ് ബൗളര്‍. നേരത്തെ അയല്‍ക്കാരായ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെയിലെ ക്രിക്കറ്റ് മെച്ചപ്പെടാന്‍ ഒന്നും ചെയ്യുന്നില്ല എന്നൊരു വിമര്‍ശനവും എന്റിനി ഉയര്‍ത്തിയിരുന്നു.

makhaya-ntini

തങ്ങള്‍ നിരാശരാണ് എന്ന് പ്ലക്കാര്‍ഡുകളാണ് കളി കാണാനെത്തിയ സിംബാബ്‌വെ ആരാധകര്‍ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ ഉയര്‍ത്തിയത്. സിംബാബ്‌വെ കളിക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ആവശ്യം. ദുരന്തങ്ങളെ പിന്തുണക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നായിരുന്നു ഗാലറിയില്‍ കണ്ട മറ്റ് ചില പോസ്റ്ററുകള്‍.

രണ്ടാം ഏകദിനം 8 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യ ഏകദിനം 9 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയുടെ രണ്ടാം നിര ടീമിനെതിരെ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിംബാബ്‌വെ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇനിയും ഒരു കളി കൂടി ബാക്കിയുണ്ട്. മാര്‍ച്ച് 15 ബുധനാഴ്ചയാണ് അവസാനത്തെ മത്സരം. മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നുണ്ട്. മാര്‍ച്ച് 18നാണ് ട്വന്റി 20 മത്സരങ്ങള്‍ തുടങ്ങുക.

Story first published: Tuesday, June 14, 2016, 15:04 [IST]
Other articles published on Jun 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+