വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാന്‍ അത്രയ്ക്കും മോശമാണോ? കെകെആറിനോടു കുല്‍ദീപ്, സ്പിന്‍ പിച്ചായിട്ടും കളിപ്പിച്ചില്ല

ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. യുസ്വേന്ദ്ര ചഹലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ കുല്‍-ചാ ജോടി ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ പുതിയ തുറുപ്പുചീട്ടുകളായി മാറി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ചഹല്‍ ടീമിന്റെ ഭാഗമാണെങ്കിലും കുല്‍ദീപിനെ ഇന്ത്യക്കു വേണ്ടാതായിരിക്കുകയാണ്.

നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നുംനേരത്തേ പുറത്തായ അദ്ദേഹത്തിനു ടെസ്റ്റ് ടീമില്‍ മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റിലും താരത്തെ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ കുല്‍ദീപ് ഇല്ലായിരുന്നു. ദേശീയ ടീമിനു മാത്രമല്ല ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും അദ്ദേഹം ഇപ്പോള്‍ അധികപ്പറ്റായി മാറിയിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍പ്പോലും തനിക്കു അവസരം നല്‍കാതിരുന്നതില്‍ നിരാശയുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കുല്‍ദീപ്.

 ആത്മവിശ്വാസത്തെ ബാധിച്ചു

ആത്മവിശ്വാസത്തെ ബാധിച്ചു

തുടര്‍ച്ചയായുള്ള അവഗണനകള്‍ തന്റെ ആത്മവിശ്വാസത്തെ ബാധിച്ചതായി കുല്‍ദീപ് പറയുന്നു. 2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്പിന്നര്‍ക്കു അവസരങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഫെബ്രുവരിയില്‍ കുല്‍ദീപ് ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റില്‍ രണ്ടു വിക്കറ്റുകളെടുത്ത അദ്ദേഹത്തെ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന അഹമ്മദാബാദില്‍ നടന്ന ടെസ്റ്റുകളില്‍ പരിഗണിച്ചതുമില്ല. തുടര്‍ന്നു നടന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും വിക്കറ്റ് ലഭിക്കാതിരുന്നതോടെ കുല്‍ദീപ് വീണ്ടും ടീമിന് പുറത്തായി. കഴിഞ്ഞ 16 മാസത്തോളമായി അദ്ദേഹം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ല.

 കാര്യങ്ങള്‍ കടുപ്പം

കാര്യങ്ങള്‍ കടുപ്പം

തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കളിക്കാര്‍ക്കു വലിയ ആത്മവിശ്വാസമാണ് ലഭിക്കുക. എന്നാല്‍ നിങ്ങള്‍ എത്രത്തോളം മല്‍സരങ്ങളില്‍ പുറത്തിരിക്കുന്നുവോ അത്രത്തോളം കാര്യങ്ങള്‍ കടുപ്പമാവുകയും ചെയ്യും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ കളിച്ചപ്പോള്‍ എനിക്കു കടുത്ത സമ്മര്‍ദ്ദമായിരുന്നു അനുഭവപ്പെട്ടത്. മഹാമാരിയെ തുടര്‍ന്ന് കാര്യമായി ഒന്നും സംഭവിക്കുന്നുമില്ല, കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കടുപ്പമായി മാറിയിരിക്കുകയാണെന്നും കുല്‍ദീപ് ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

 പഴയ കുല്‍ദീപ് ഇനിയില്ല

പഴയ കുല്‍ദീപ് ഇനിയില്ല

എന്താണ് സംഭവിക്കുന്നതെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്. ഒരുപക്ഷെ പഴയ കുല്‍ദീപ് ഇനിയില്ലെന്നു ഇടയ്ക്കു മനസ്സ് എന്നോടു പറയാറുണ്ട്. ചില ദിവസങ്ങളില്‍ ഗ്രൗണ്ടിലേക്കു ഡ്രിങ്ക്‌സ് എത്തിക്കുന്നതും സൈഡ് ബെഞ്ചില്‍ ഇരിക്കുന്നതുമാണ് നല്ലതെന്നു നിങ്ങള്‍ക്കു തോന്നും, എന്നാല്‍ ചില സമയങ്ങളില്‍ ഇത്തരമൊരു അവസ്ഥ തനിക്കുണ്ടാവരുതെന്നു ആഗ്രഹിക്കുകയും ചെയ്യുമെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

 ഞാന്‍ അത്രയ്ക്കു മോശമാണോ?

ഞാന്‍ അത്രയ്ക്കു മോശമാണോ?

ഈ സീസണിലെ ഐപിഎല്ലില്‍ കെകെആറിനു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും 26 കാരനായ കുല്‍ദീപിനെ കളിപ്പിച്ചിരുന്നില്ല. ചെന്നൈയിലെ സ്ലോ ട്രാക്കുകളിലാണ് കെകെആര്‍ ആദ്യത്തെ മല്‍സരങ്ങള്‍ കളിച്ചത്. എന്നിട്ടുപോലും താരത്തിന് അവസരെ നല്‍കാന്‍ ടീം തയ്യാറായില്ല.
കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഞാന്‍ അത്രയ്ക്കു മോശമാണോയെന്നു ആശ്ചര്യപ്പെട്ടിരുന്നു. ഇതു ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. അതുകൊണ്ടു തന്നെ അവരെ സമീപിച്ച് എന്തുകൊണ്ട് തന്നെ കളിപ്പിച്ചില്ല എന്നു ചോദിക്കുന്നത് തെറ്റായിപ്പോവും. ചെന്നൈിലെ ടേണ്‍ ചെയ്യുന്ന പിച്ചില്‍ നടന്ന മല്‍സരങ്ങളിലും എനിക്കു കളിക്കാനായില്ല. എനിക്കു ശരിക്കും ഷോക്കായിരുന്നു അത്, പക്ഷെ ഒന്നും ചെയ്യാനായില്ലെന്നും കുല്‍ദീപ് വെളിപ്പെടുത്തി.

 അരങ്ങേറ്റം 2016ല്‍

അരങ്ങേറ്റം 2016ല്‍

2016ലായിരുന്നു കുല്‍ദീപിന്റെ ഐപിഎല്‍ അരങ്ങേറ്റം. ആദ്യ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളാണ് താരത്തിനു ലഭിച്ചത്. എന്നാല്‍ 2017, 18 സീസണുകളില്‍ കുല്‍ദീപിന്റെ പ്രകടനം മികച്ചതായിരുന്നു. രണ്ടു സീസണുകളിലുമായി 28 മല്‍സരങ്ങളില്‍ നിന്നും 29 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തി. എന്നാല്‍ പിന്നീട് കുല്‍ദീപിന്റെ കരിയര്‍ ഗ്രാഫ് താഴേക്കായിരുന്നു. 2019, 20 സീസണുകളിലായി 14 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.
ഈ സീസണില്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവരെയാണ് കെകെആര്‍ സ്പിന്‍ ബൗളിങില്‍ മാറി മാറി പരീക്ഷിച്ചത്.

Story first published: Wednesday, May 12, 2021, 11:18 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X