വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണ്‍ ചെയ്യാമോ? ദാദ ചോദിച്ചു- അന്നു രാത്രി ഉറക്കം വന്നില്ലെന്ന് യുവി

ഓസീസിനെതിരേയാണ് താരം അരങ്ങേറിയത്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെക്കുറിച്ചുള്ള ഒരു രസകരമായ ഓര്‍മ പങ്കുവച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ദാദ നായകനായിരിക്കെ ഇന്ത്യന്‍ ടീമിനു വേണ്ടി അരങ്ങേറിയ താരമാണ് യുവി. ഗാംഗുലിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

1

2000ത്തില്‍ ഐസിസിയുടെ നോക്കൗട്ട് ടൂര്‍ണമെന്റിലൂടെയായിരുന്നു യുവരാജ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. കന്നി മല്‍സരത്തിന്റെ തലേ ദിവസം ഗാംഗുലി തന്നെ കബളിപ്പിച്ചിരുന്നതായും ഈ കാരണത്താല്‍ അന്നു രാത്രി ഉറക്കം പോലും വന്നില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് യുവി. സ്‌പോര്‍ട്‌സ് 18ല്‍ ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായി സംസാരിക്കവെയാണ് അദ്ദേഹം മനസ്സ്തുറന്നത്.

2

അരങ്ങേറ്റ മല്‍സരത്തിന്റെ തലേ ദിവസം ഓപ്പണറായി ഇറങ്ങാമോയെന്നു സൗരവ് ഗാംഗുലി തന്നോടു ചോദിച്ചിരുന്നതായി യുവരാജ് സിങ് വെളിപ്പെടുത്തി. ദാദ അതു തമാശരൂപേണ ചോദിച്ചതായിരുന്നുവെന്നു അപ്പോള്‍ മനസ്സിലായില്ല. അദ്ദേഹം അതു ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും സ്തംഭിച്ചുപോയി. ഞാന്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു തയ്യാറാണെന്നു ദാദയോടു പറയുകയും ചെയ്തു. പക്ഷെ കടുത്ത സമ്മര്‍ദ്ദം കാരണം അന്നു രാത്രിയില്‍ എനിക്കു ഒട്ടും തന്നെ ഉറക്കം വന്നില്ലെന്നും യുവരാജ് വിശദമാക്കി.

3

മല്‍സരദിവസം രാവിലെയാണ് ഓപ്പണറാവാമോയെന്നു ചോദിച്ച് താന്‍ കബളിപ്പിക്കുകയായിരുന്നുവെന്നു സൗരവ് ഗാംഗുലി പറഞ്ഞത്. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ അഞ്ചാം നമ്പറിലാണ് കളിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി യുവരാജ് സിങ് വെളിപ്പെടുത്തി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി യുവി വരവറിയിച്ചിരുന്നു. കരുത്തരായ ഓസീസിനെതിരേ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒരു തുടക്കക്കാരന്റെ സമ്മര്‍ദ്ദമില്ലാതെ 84 റണ്‍സ് അടിച്ചെടുത്തു. 80 ബോളില്‍ 12 ബൗണ്ടറികളോടെയാണ് യുവരാജ് ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയത്. ഇന്ത്യയെ 265 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത് യുവിയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ശേഷമായിരുന്നു അദ്ദേഹം മികച്ച ഇന്നിങ്‌സ് കളിച്ചത്.

4

ഓസ്‌ട്രേലിയക്കെതിരേ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നപ്പോള്‍ വളരെയധികം ഭയം തോന്നിയിരുന്നു. പക്ഷെ ബാറ്റിങ് തുടങ്ങിയ ശേഷം ഇതു മാറി. പിന്നീട് ബോളില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും യുവരാജ് സിങ് വെളിപ്പെടുത്തി. ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, ജാസണ്‍ ഗില്ലെസ്പി എന്നിവരടങ്ങുന്ന ലോകത്തര ബൗളര്‍മാരുള്‍പ്പെട്ട ശക്തമായ ടീമായിരുന്നു ഓസീസിന്റേത്.
ഓസീസിനെതിരേ ഇന്നു ഞാന്‍ അരങ്ങേറി 37 റണ്‍സാണ് നേടിയതെങ്കില്‍പ്പോലും അത് സന്തോഷം നല്‍കും. കാരണം അത്രയും മികച്ച ബൗളിങ് ആക്രമണത്തെയാണ് തനിക്കു നേരിടേണ്ടതെന്നും യുവി കൂട്ടിച്ചേര്‍ത്തു.

5

യുവരാജിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ അന്നു ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മിന്നുന്ന വിജയം ആഘോഷിച്ചിരുന്നു. ഇന്ത്യ നല്‍കിയ 265 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഓസ്‌ട്രേലിയ 245 റണ്‍സിനു പുറത്താവുകയായിരുന്നു. കെനിയയിലെ നെയ്‌റോബിയില്‍ നടന്ന കളിയില്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത പേസ് ത്രയങ്ങളായ സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ് എന്നിവരാണ് ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. മല്‍സരത്തില്‍ ജയിച്ച ഇന്ത്യ സെമി ഫൈനലിലേക്കും മുന്നേറിയിരുന്നു. സെമിയില്‍ സൗത്താഫ്രിക്കയെ 95 റണ്‍സിനും തകര്‍ത്തുവിട്ട ഇന്ത്യക്കു പക്ഷ ഫൈനലില്‍ പിഴച്ചു. ന്യൂസിലാന്‍ഡായിരുന്നു കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തിയത്.

Story first published: Saturday, April 30, 2022, 23:55 [IST]
Other articles published on Apr 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X