Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗ് വിരമിച്ചെന്നും ഇല്ലെന്നും; എന്താണ് സത്യം? വീരു തന്നെ പറയുന്നു!

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് കളി നിര്‍ത്തുന്നു. സേഗാവ് വിരമിച്ചതായി തിങ്കളാഴ്ച രാത്രിയോടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സേവാഗ് വിരമിച്ചതില്‍ ആരാധകര്‍ കണ്ണീര്‍ വാര്‍ക്കെ വീരുവിന്റെ പ്രതികരണമെത്തി. ഇല്ല ഞാന്‍ വിരമിച്ചിട്ടില്ല. ആ സന്തോഷത്തിനും അധികം ആയുസുണ്ടായില്ല. കാരണം സേവാഗ് വിരമിക്കുകയാണ്.

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തും എന്നാണ് സേവാഗ് ദുബായില്‍ വെച്ച് പറഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇനിയുമൊരു അങ്കത്തിന് ബാല്യമില്ല എന്ന തിരിച്ചറിവ് മാത്രമല്ല 37 കാരനായ സേവാഗിന്റെ തീരുമാനത്തിന് പിന്നില്‍. ദുബായില്‍ നടക്കാനിരിക്കുന്ന മാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വേണ്ടിയാണ് വീരു വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്.

വിരമിക്കും, ഉടന്‍

വിരമിക്കും, ഉടന്‍

അടുത്ത ജനുവരിക്ക് മുമ്പായി താന്‍ വിരമിക്കും എന്നാണ് സേവാഗ് ദുബായില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കാനാണ് ഈ തീരുമാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മാത്രമേ മാസ്റ്റേഴ്‌സ് ലീഗില്‍ കളിക്കാന്‍ പറ്റൂ.

 ക്രിക്കറ്റിനെ മിസ് ചെയ്യുന്നുണ്ട്

ക്രിക്കറ്റിനെ മിസ് ചെയ്യുന്നുണ്ട്

അന്താരാഷ്ട്ര ക്രിക്കറ്റിനെ മിസ് ചെയ്യില്ലേ എന്ന് പത്രലേഖകന്റെ ചോദ്യം - കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ കളിക്കുന്നില്ല. ഇപ്പോഴും ഞാന്‍ ക്രിക്കറ്റിനെ മിസ് ചെയ്യുകയാണ്. ഇപ്പോള്‍ ഒരു തീരുമാനം എടുക്കുന്നു എന്ന് മാത്രം.

ഐ പി എല്ലിലും കളിക്കില്ല

ഐ പി എല്ലിലും കളിക്കില്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ പിന്നെ താന്‍ ഐ പി എല്ലിലും ഉണ്ടാകില്ല എന്ന് സേവാഗ് പറഞ്ഞു. മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗില്‍ മാത്രമേ പിന്നീട് താനുണ്ടാകൂ.

രഞ്ജി ട്രോഫിയില്‍ മിന്നിക്കുന്നു

രഞ്ജി ട്രോഫിയില്‍ മിന്നിക്കുന്നു

ഹരിയാനയ്ക്ക് വേണ്ടി രഞ്ജി ക്രിക്കറ്റ് കളിക്കുന്ന സേവാഗ് ആദ്യത്തെ രണ്ട് കളികളിലും അര്‍ധസെഞ്ചുറി അടിച്ചിരുന്നു. ദുബായില്‍ നിന്നും തിരിച്ചെത്തിയ സേവാഗ് ഹരിയാനയ്ക്ക് വേണ്ടി ബാക്കി രഞ്ജി മത്സരങ്ങള്‍ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനിയുമൊരങ്കത്തിന് ബാല്യമില്ല

ഇനിയുമൊരങ്കത്തിന് ബാല്യമില്ല

37 വയസ്സായി സേവാഗിന്. കണ്ണിന്റെ കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നാണ് സേവാഗിന് ഫോം നഷ്ടമായതും പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതും. ഐ പി എല്ലിന്റെ കഴിഞ്ഞ സീസണില്‍ സേവാഗ് കണ്ണട വെച്ചാണ് കളിച്ചിരുന്നത്.

നജഫ്ഗഡിന്റെ രാജകുമാരന്‍

നജഫ്ഗഡിന്റെ രാജകുമാരന്‍

നജഫ്ഗഡിന്റെ രാജകുമാരന്‍ എന്നാണ് വിരേന്ദര്‍ സേവാഗിന്റെ വിളിപ്പേര്. തുടക്കക്കാലത്ത് സച്ചിനോടുള്ള സാദൃശ്യം കൊണ്ട് പ്രശസ്തനായ സേവാഗിനെ സച്ചിന്‍ രണ്ടാമന്‍ എന്നും ആരാധകര്‍ വിളിച്ചു.

ഓള്‍ ടൈം ഹിറ്റ്

ഓള്‍ ടൈം ഹിറ്റ്

ഗാവസ്‌കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറാണ് സേവാഗ്. സണ്ണിയെപ്പോലെ ടെസ്റ്റില്‍ മാത്രം ഒതുങ്ങിനിന്നില്ല സേവാഗ് എന്ന് മാത്രം. ഏകദിനവും ട്വന്റി 20 യും സേവാഗ് അടിച്ചുപൊളിച്ചു.

ഹാന്‍ഡ് ഐ കോംപിനേഷന്‍

ഹാന്‍ഡ് ഐ കോംപിനേഷന്‍


മിതമായ ഫുട് വര്‍ക് മാത്രമേ സേവാഗിനുള്ളൂ. എന്നാല്‍ അസാധാരണായ ഹാന്‍ഡ് - ഐ കോംപിനേഷനാണ് സേവാഗിന്റെ പ്രത്യേകത. ഓഫ് സ്റ്റംപിന് വെളിയില്‍ വരുന്ന ഗുഡ് ലെംഗ്ത് പന്തുകളെ സേവാഗ് സ്‌ക്വയര്‍ കട്ട് കളിക്കുന്നത് കാണേണ്ട കാഴ്ചയാണ്.

കൂറ്റന്‍ സ്‌കോറുകളുടെ തോഴന്‍

കൂറ്റന്‍ സ്‌കോറുകളുടെ തോഴന്‍

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് വീരു. സച്ചിനും ഗാവസ്‌കറും ദ്രാവിഡുമൊന്നും ഈ നേട്ടത്തിലെത്തിയില്ല. എന്നാല്‍ വീരു രണ്ട് തവണ ട്രിപ്പിളടിച്ചിട്ടുണ്ട്.

ചെറുതല്ല റെക്കോര്‍ഡുകള്‍

ചെറുതല്ല റെക്കോര്‍ഡുകള്‍

104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ട്വന്റി 20 മത്സരങ്ങളും വീരു ഇന്ത്യക്ക് വേണ്ടി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി 17000ത്തില്‍ കൂടുതല്‍ റണ്‍സടിച്ചു. ഐ പി എല്ലില്‍ സേവാഗ് രണ്ട് വര്‍ഷം മുമ്പേ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ച് ദില്ലി വിട്ടിരുന്നു. പഞ്ചാബിന് വേണ്ടിയാണ് സേവാഗ് ഇപ്പോള്‍ കളിക്കുന്നത്.

Story first published: Tuesday, October 20, 2015, 8:22 [IST]
Other articles published on Oct 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+