സച്ചിന്‍ ഓപ്പണറാക്കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തിരിച്ചുവരും: ഗാംഗുലി
ക്രിക്കറ്റ് ഓള്‍സ്റ്റാര്‍ ലീഗില്‍ തന്നെ ഓപ്പണറാക്കിയില്ലെങ്കില്‍ അപ്പോള്‍ത്തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സച്ചിനോട് താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നെ ഓപ്പണ്‍ ചെയ്യിക്കണം. അതാണ് ഡീല്‍. ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയാണ് ഗാംഗുലി കളിക്കുന്നത്.
നവംബര്‍ 7ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് ആദ്യത്തെ കളി. ഇതിന് പുറപ്പെടുന്നതിന് മുമ്പായി അരമണിക്കൂറോളം നേരം ഗാംഗുലി പ്രാക്ടീസ് ചെയ്തു. പഴയ ഫോമില്‍ എത്താന്‍ പ്രയാസമാണെങ്കിലും ഡീസന്റ് ക്രിക്കറ്റ് കളിക്കാമെന്ന പ്രതീക്ഷയിലാണ് ഗാംഗുലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗാംഗുലി ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടാണ്.

ഭയങ്കര തമാശ
പത്രക്കാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തമാശരൂപത്തിലായിരുന്നു ഗാംഗുലിയുടെ മറുപടി. ഓപ്പണിംഗ് സ്ഥാനം കിട്ടിയില്ലെങ്കില്‍ താന്‍ കളിക്കാതെ തിരിച്ചുവരും. അടുത്ത വിമാനം പിടിക്കും. ഇക്കാര്യം സച്ചിനോട് പറഞ്ഞിട്ടുണ്ട് - ഗാംഗുലി ചിരിച്ചു.

പാവം ലക്ഷ്മണ്‍
അമേരിക്കയിലേക്ക് പോകാന്‍ വിസ കിട്ടാത്ത ലക്ഷ്മണെ ഗാംഗുലി കളിയാക്കി. പാവം കുറച്ച് വിഷമത്തിലാണ്. അമേരിക്ക ലക്ഷ്മണ് വിസ കൊടുക്കുന്നില്ല. പാവം. എന്തായാലും ലക്ഷ്മണ്‍ കളിക്കാന്‍ എത്തുമെന്ന് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു

പ്രായമാകുകയാണ്
എത്ര കാലം കൂടി കളിക്കാനുള്ള ആരോഗ്യം ബാക്കിയുണ്ട് എന്ന് നോക്കണം. കൈകളിലും കാലിലും കളിക്കാനുള്ള ആരോഗ്യമുണ്ടോ എന്ന് നോക്കണം.

ഡീസന്റ് ക്രിക്കറ്റായിരിക്കും
എന്തായാലും വെറ്ററന്‍ താരങ്ങള്‍ നിരാശപ്പെടുത്തില്ല. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും നല്ല ക്രിക്കറ്റ് തന്നെ കളിക്കാന്‍ ശ്രമിക്കും - ഗാംഗുലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications