ധോണിയെ ഫിനിഷറാക്കിയത് മീഡിയ; കോലിയോടും തര്‍ക്കിക്കാന്‍ മടിയില്ല: ഗൗതം ഗംഭീര്‍!
ദില്ലി: ഇന്ത്യന്‍ ടീമിന്റെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ക്യാപ്റ്റന്‍ എം എസ് ധോണിയൊടുള്ള ചൊരുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ധോണിയുടെ ഡെപ്യൂട്ടിയായി ടീമില്‍ കളിച്ചിരുന്ന കാലത്തേ ധോണിയും ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഗംഭീര്‍ ടീമിന് പുറത്തായത് പോലും ഇക്കാരണം കൊണ്ടാണ് എന്ന് കരുതുന്നവരുണ്ട്. ധോണിക്കെതിരെ രണ്ട് വാക്ക് പറയാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഗംഭീര്‍ പാഴാക്കാറില്ല എന്നത് വേറൊരു കാര്യം.
ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായി ഇന്ത്യന്‍ ടീം തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗംഭീര്‍ ഒരു വെടി പൊട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ യഥാര്‍ഥ മാച്ച് ഫിനിഷര്‍ വിരാട് കോലിയാണ് എന്നാണ് ഗംഭീറിന്റെ അഭിപ്രായം. ധോണിയാണ് ഫിനിഷര്‍ എന്നത് മാധ്യമങ്ങളുണ്ടാക്കിയ പ്രയോഗമാണ്. താന്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനല്ല ക്രിക്കറ്റ് കളിക്കുന്നതെന്നും കോലിയോ ധോണിയോ എന്ന് നോക്കിയല്ല തര്‍ക്കിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു...

ധോണി ഫിനിഷറെന്ന് വെറുതെ പറയുന്നു
ധോണിയാണ് ഫിനിഷറെന്ന് വെറുതെ പറയുകയാണ്. മാധ്യങ്ങള്‍ തൂക്കിയിട്ടുകൊടുത്ത ഒരു ടാഗാണ് അത്. ഞാന്‍ പറയുകയാണെങ്കില്‍ വിരാട് കോലിയാണ് ടീമിലെ ഏറ്റവും മികച്ച ഫിനിഷര്‍ - ആജ് തക് സലാം ക്രിക്കറ്റില്‍ സംസാരിക്കവേ ഗൗതം ഗംഭീര്‍ പറഞ്ഞു.

ഫ്രണ്ട്ഷിപ്പിന് വേണ്ടിയല്ല കളി
ഞാനിവിടെ ഫ്രണ്ട്ഷിപ്പിന് വേണ്ടി കളിക്കാന്‍ നില്‍ക്കുന്ന ആളല്ല. ഇനിയും തര്‍ക്കിക്കേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. അത് അപ്പുറത്ത് ആരാണ് എന്ന് നോക്കിയല്ല. വിരാട് കോലിയായാലും പറയാനുള്ളത് പറയും.

ധോണി തീരുമാനിക്കട്ടെ
ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണം എന്ന് ധോണി തന്നെ തീരുമാനിക്കട്ടെ - ഗംഭീര്‍ പറഞ്ഞു. ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് വരണമെന്ന് ധോണി പറയുന്നുണ്ടായിരുന്നു. ഏതാണ് ധോണിക്ക് നല്ലതെന്ന് ധോണി തന്നെയാണ് തീരുമാനിക്കേണ്ടത്.

ആറോ ഏഴോ ആണ് നല്ലത്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എം എസ് ധോണി ആറാമതോ ഏഴാമതോ ഇറങ്ങുന്നതാണ് ടീമിന് നല്ലത് എന്ന അഭിപ്രായമാണ് ഗംഭീറിന്. ടീമിനോളം നന്നാവാനേ ഒരു ക്യാപ്റ്റന് കഴിയൂ എന്നും ഗംഭീര്‍ പറഞ്ഞു.

യുവരാജ് ഫോമിലാകണം
യുവരാജ് മികച്ച പ്രകടനം കാഴ്ചവെക്കണം എന്നാണ് ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ പറഞ്ഞത്. കളിക്കളത്തിലെ വാക്കുതര്‍ക്കങ്ങള്‍ വ്യക്തിപരമായി എടുക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications