വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

ആര്‍സിബിയില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതോടെ ഹൃദയം തകര്‍ന്നിരിക്കുകയാണ് 'സഹോദരന്‍' വിരാട് കോലി. ക്രിക്കറ്റിനു പുറത്തും സഹോദരതുല്യമായ അടുപ്പമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. സഹോദരനെന്നു തന്നെയായിരുന്നു കോലി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചതോടെയാണ് കോലിയും എബിഡിയും ഉറ്റ സുഹൃത്തുക്കളായി മാറിയത്. ആര്‍സിബി ടീമിന്റെ രണ്ടു നെടുംതൂണുകള്‍ കൂടിയായിരുന്നു ഇരുവരും. ഇപ്പോള്‍ എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ കോലി തനിച്ചായിരിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയാണ് ഇപ്പോഴുള്ളതെന്നായിരുന്നു എബിഡിയുടെ വിരമിക്കലിനെക്കുറിച്ച് കോലി സോഷ്യല്‍ മീഡിയകളില്‍ കുറിച്ചത്. ജീവിതത്തില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവുമധികം പ്രചോദിപ്പിച്ച വ്യക്തിയെന്നാണ് എബിഡിയെ കോലി വിശേഷിപ്പിച്ചത്.

 ക്രിക്കറ്റിനും അപ്പുറമാണ് ബന്ധം

ക്രിക്കറ്റിനും അപ്പുറമാണ് ബന്ധം

ഞങ്ങളുടെ സമയത്തെ ഏറ്റവും മികച്ച താരത്തിന്, ഞാന്‍ കണ്ടതില്‍ ഏറ്റവുമധികം പ്രചോദിപ്പിച്ച വ്യക്തിക്ക്, ഇതുവരെ ചെയ്ത കാര്യങ്ങളിലും ആര്‍സിബി നല്‍കിയ സംഭാവനകളിലും നിങ്ങള്‍ക്കു തീര്‍ച്ചയായും അഭിമാനിക്കാം. നമ്മുടെ ബന്ധം ക്രിക്കറ്റിനുമപ്പുറമാണ്, അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ തുടരുകയും ചെയ്യും.
ഇതു എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു, പക്ഷെ നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ശരിയായ തീരുമാനമാണ് നിങ്ങള്‍ എടുത്തതെന്നു എനിക്കറിയാം. എല്ലായ്‌പ്പോഴും നിങ്ങള്‍ ഇതു തന്നെയാണ് ചെയ്തിട്ടുമുള്ളത്. ഐ ലൗ യു... എന്നായിരുന്നു എബിഡിയുടെ വിരമിക്കലിനെക്കുറിച്ചു വിരാട് കോലി ട്വിറ്ററില്‍ കുറിച്ചത്.

 നമ്പര്‍ വണ്‍ ഫാന്‍

നമ്പര്‍ വണ്‍ ഫാന്‍

നിങ്ങള്‍ ആര്‍സിബിക്കു വേണ്ടി എല്ലാം തന്നെ നല്‍കി, ഹൃദയം കൊണ്ട് അതു എനിക്കറിയാം. നിങ്ങള്‍ ഈ ഫ്രാഞ്ചൈസിക്കും എനിക്കും ആആരായിരുന്നുവെന്നു വാക്കുകള്‍ കൊണ്ട് ഒരിക്കലും പ്രകടിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കു വേണ്ടിയുള്ള ആര്‍പ്പുവിളികള്‍ ചിന്നസ്വാമി സ്റ്റേഡിയം ഇനി മിസ്സ് ചെയ്യും. നിങ്ങള്‍ക്കൊപ്പം കളിക്കുന്നത് ഞാനും മിസ്സ് ചെയ്യും ബ്രദര്‍. ഐ ലൗ യു, നിങ്ങളുടെ ഏറ്റവും വലിയ ഫാന്‍ എല്ലായ്‌പ്പോഴും ഞാനായിരിക്കുമെന്ന് കോലി ഇന്‍സ്റ്റഗ്രാമിലും കുറിച്ചു.

 സൂപ്പര്‍ ജോടികള്‍

സൂപ്പര്‍ ജോടികള്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ സൂപ്പര്‍ ജോടികളായിരുന്നു എബിഡിയും വിരാട് കോലിയും. നിരവധി മല്‍സരങ്ങളാണ് ഈ ജോടികള്‍ ആര്‍സിബിയെ വിജയിപ്പിച്ചിട്ടുള്ളത്. കന്നി ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാതെയാണ് എബിഡി കളി മതിയാക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സുകള്‍ ആര്‍സിബിയുടെ ചരിത്രത്താളുകളില്‍ എക്കാലവും കുറിക്കപ്പെടും.
ഐപിഎല്‍ ചരിത്രത്തില്‍ ഒരുമിച്ച് 3000ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള ഒരേയൊരു ജോടികളാണ് എബിഡിയും കോലിയും. 2015ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 215 റണ്‍സിന്റെയും 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ 229 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കായിരുന്നു.
ഐപിഎല്ലില്‍ 10 സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളികളായിട്ടുള്ള സഖ്യം കൂടിയാണ് കോലിയും എബിഡിയും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു ജോടിക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്. 2020ലെ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ഇവരുടെ പത്താമത്തെ സെഞ്ച്വറി കൂട്ടുകെട്ട്.

കപ്പിനരികെ രണ്ടു തവണ കാലിടറി

കപ്പിനരികെ രണ്ടു തവണ കാലിടറി

രണ്ടു തവണ ആര്‍സിബിക്കൊപ്പം ഐപിഎല്‍ കിരീടത്തിനു കൈയെത്തും ദൂരത്തെത്താന്‍ എബിഡിക്കും വിരാട് കോലിക്കും കഴിഞ്ഞിരുന്നു. 2011, 2016 സീസണുകളിലായിരുന്നു ടീം ഫൈനലില്‍ കളിച്ചത്. പക്ഷെ രണ്ടു തവണയും കപ്പിനരികെ അവര്‍ക്കു കാലിടറി.
2011ലാണ് എബിഡി ആര്‍സിബി ടീമിന്റെ ഭാഗമായത്. അതിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടൊപ്പമായിരുന്നു അദ്ദേഹം. 10 സീസണുകളില്‍ എബിഡി ആര്‍സിബി കുപ്പായണിഞ്ഞു. ഇവയില്‍ അഞ്ചു തവണയാണ് ടീം പ്ലേഓഫിലെത്തിയത്. ആര്‍സിബിക്കായി 156 മല്‍സരങ്ങളില്‍ നിന്നും 4491 റണ്‍സാണ് എബിഡിയുടെ സമ്പാദ്യം. കോലി കഴിഞ്ഞാല്‍ ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം റണ്‍സെടുത്തതും മിസ്റ്റര്‍ 360യാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പുറത്താവാതെ നേടിയ 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, November 19, 2021, 17:13 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X