Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വാക്കുകള്‍ തെറ്റാണെന്ന് തെളിയിക്കും', ഗവാസ്‌കറിനെ തിരുത്താന്‍ അക്ഷര്‍ പട്ടേല്‍

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ അക്ഷര്‍ പട്ടേലെന്ന ഇന്ത്യന്‍ സ്പിന്നര്‍, പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നുമുണ്ട് ഈ താരം. അതിനിടയില്‍ ഇതാ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരന്‍ സുനില്‍ ഗവാസ്‌കര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ തകര്‍ന്നുപോകുക തന്നെ ചെയ്യും. എന്നാല്‍ അക്ഷര്‍ പട്ടേല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. താന്‍ ഗവാസ്‌കറിന്റെ വാക്കുകള്‍ തെറ്റാണെന്ന് തെളിയിക്കും എന്നായിരുന്നു പട്ടേലിന്റെ പ്രതികരണം.

ടെസ്റ്റില്‍ സ്പിന്നറായി പട്ടേലിനെ പരിഗണിക്കാന്‍ കഴിയില്ല എന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം പന്തുകള്‍ കറക്കി എറിയുന്നു എന്നതുമാത്രമാണ് സവിശേഷത. ഫ്‌ലൈറ്റില്ലാതെ പന്തെറിയുന്നതുകൊണ്ടു തന്നെ പ്രവചനങ്ങള്‍ക്ക് വഴങ്ങുന്നതാണ് പന്തുകള്‍ എന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍.

axar patel

ഗവാസ്‌കറെ പോലുള്ള ഒരാളില്‍ നിന്ന് വിമര്‍ശനം കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി എന്നും എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുപോലും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാലോചിച്ചപ്പോള്‍ വിഷമം മാറി എന്നും പട്ടേല്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്നത് ഗവാസ്‌കര്‍ തന്നെയാകുമെന്ന് പട്ടേല്‍ പറഞ്ഞു. അടുത്ത മാസം ഓസ്‌ട്രേലിയയ്ക്ക് എതിരായി ആരംഭിക്കുന്ന അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പരയാണ് അക്ഷര്‍ പട്ടേലിന്റെ ലക്ഷ്യം.

Story first published: Thursday, December 24, 2015, 13:24 [IST]
Other articles published on Dec 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+