വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ലോകത്തെ അമ്പരപ്പിച്ച ക്യാച്ച്... എന്താണ് സംഭവിച്ചത്? രഹസ്യം വെളിപ്പെടുത്തി സ്റ്റോക്‌സ്

ആദ്യ കളിയിലായികുന്നു സ്‌റ്റോക്‌സിന്റെ സൂപ്പര്‍ ക്യാച്ച്

By Manu

ഓവല്‍: ലോകകപ്പിലെ ആദ്യ പോരാട്ടം കഴിഞ്ഞപ്പോള്‍ താരമായത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവ മൂന്നിലും കസറിയ സ്റ്റോക്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു. കളിയില്‍ സ്റ്റോക്‌സിന്റെ ഒരു വണ്ടര്‍ ക്യാച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലോകകപ്പ്: ലങ്കാദഹനത്തോടെ തുടങ്ങാന്‍ കിവികള്‍... കാര്‍ഡിഫില്‍ അട്ടിമറി പ്രതീക്ഷിക്കാമോ? ലോകകപ്പ്: ലങ്കാദഹനത്തോടെ തുടങ്ങാന്‍ കിവികള്‍... കാര്‍ഡിഫില്‍ അട്ടിമറി പ്രതീക്ഷിക്കാമോ?

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് സ്റ്റോക്‌സിന്റേത് എന്നു ഐസിസി വിശേഷിപ്പിച്ചിരുന്നു. മല്‍സരശേഷം ഈ ക്യാച്ചിനെക്കുറിച്ചും അപ്പോള്‍ തന്റെ മാനസിക അവസ്ഥ എന്തായിരുന്നു എന്നതിനെക്കുറിച്ചും താരം വെളിപ്പെടുത്തി.

ഫെലുക്വായെ പുറത്താക്കിയ ക്യാച്ച്

ആന്‍ഡിലെ ഫെലുക്വായോയാണ് അസാധ്യമായ ഒരു ക്യാച്ചിലൂടെ സ്‌റ്റോക്‌സ് പുറത്താക്കിയത്. കളിയുടെ 35ാം ഓവറിലായിരുന്നു ഇത്. മിഡ് വിക്കറ്റിലേക്കു സ്വീപ്പ് ഷോട്ട് പായിച്ച ഫെലുക്വായോയെ പിറകിലേക്ക് ഓടിയ ശേഷം തിരിഞ്ഞു നിന്നു കൊണ്ട് തന്നെ വായുവില്‍ പറന്നുയര്‍ന്ന് സ്റ്റോക്‌സ് പിടികൂടുകയായിരുന്നു.
അവിശ്വസനീയതോടെയാണ് ഗ്രൗണ്ടിലെ കാണികളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും ഈ ക്യാച്ചിനെ നോക്കിക്കണ്ടത്. സ്‌റ്റോക്‌സിനും ഈ ക്യാച്ച് ഒരു നിമിഷത്തേക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തവുമായിരുന്നു.

ഭയമുണ്ടായിരുന്നു

ആ ക്യാച്ചെടുക്കുമ്പോള്‍ മനസ്സില്‍ നല്ല ഭയവും ആശങ്കയുമുണ്ടായിരുന്നതായി സ്‌റ്റോക്‌സ് പറയുന്നു. വലതു കൈയില്‍ അതു ചാടിപ്പിടിക്കാനായത് ഭാഗ്യം കൊണ്ടു മാത്രമാണ്. ക്യാച്ചെടുത്തപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന മാനസിക അവസ്ഥയിലായിരുന്നു.
കാരണം അപ്പോള്‍ ആ പൊസിഷനില്‍ താനല്ല വേണ്ടിയിരുന്നത്. കൃത്യമായ പൊസിഷനിലെത്തിയതു കൊണ്ടാണ് ആ ക്യാച്ചെടുക്കാന്‍ കഴിഞ്ഞതെന്നും സ്റ്റോക്‌സ് വിശദമാക്കി.

കാണികളുടെ പ്രതികരണം

ക്യാച്ചെടുത്ത ശേഷം സ്റ്റേഡിയത്തില്‍ തനിക്കു പിറകില്‍ ഗാലറിയിരുന്ന കാണികളുടെ പ്രതികരണം അവിസമരണീയമായിരുന്നുവെന്ന് സ്റ്റോക്‌സ് പറയുന്നു. ക്യാച്ചെടുക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുകയെന്നു മാത്രമായിരുന്നു ക്യാച്ചിനു ശേഷം തൊട്ടടുത്ത ഓവര്‍ ബൗള്‍ ചെയ്തത് താനായിരുന്നു.
ഓവറിനു മുമ്പ് എല്ലാം ഓക്കെയല്ലേ, ഹൃദയസ്പന്ദനത്തിന്റെ നിരക്ക് എല്ലാം കുറഞ്ഞില്ലേയെന്നാണ് ക്യാപ്റ്റന്‍ മോര്‍ഗന്‍ തന്നോടു ചോദിച്ചതെന്നും സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം

ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡില്‍ ഫെലുക്വായോയെ പുറത്താക്കിയ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെ ക്യാച്ച് കാണാം

Story first published: Friday, May 31, 2019, 16:46 [IST]
Other articles published on May 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X