Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നമ്മള്‍ തെരുവ് ക്രിക്കറ്റിലെ സുഹൃത്തുക്കള്‍, അങ്ങിനെ കരുതിയാല്‍ മതി; പരാഗിനോട് സ്മിത്ത്

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പതിനേഴുകാരന്‍ റിയാന്‍ പരാഗ് ഐപിഎല്ലില്‍ വരവറിയിച്ചുകഴിഞ്ഞു. ഒട്ടേറെ കൗമാര ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കിയ ഐപിഎല്‍ പരാഗിനെയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ട് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത പരാഗ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തി ക്യാപ്റ്റന്‍ സ്മിത്തിന്റെ പ്രതീക്ഷ കാത്തു.

തനിക്ക് യുവതാരത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെന്ന് സ്മിത്ത് മത്സരശേഷം പറഞ്ഞു. രാഹുല്‍ ത്രിപാഠിക്കു പകരക്കാരനായെത്തിയ പരാഗ് 29 പന്തില്‍ 43 റണ്‍സാണ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ 59 റണ്‍സാണെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും പരാഗും ചേര്‍ന്ന കൂട്ടുകെട്ട് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

സ്മിത്തിന്റെ പ്രചോദനം

സ്മിത്തിന്റെ പ്രചോദനം

കളിക്കിടെ സ്റ്റീവ് സ്മിത്ത് പ്രചോദിപ്പിച്ചിരുന്നതായി പരാഗ് പറഞ്ഞു. തെരുവ് ക്രിക്കറ്റിലെ സുഹൃത്തിനൊപ്പം കളിക്കുന്ന രീതിയില്‍ കളിച്ചാല്‍ മതിയെന്നായിരുന്നു സ്മിത്തിന്റെ നിര്‍ദ്ദേശം. സ്മിത്തിന്റെ സാന്നിധ്യം തന്റെ കളിയെ എളുപ്പമാക്കി. ടിവിയിലും മറ്റുമായിരുന്നു നേരത്തെ സ്മിത്തിന്റെ കളി കണ്ടിരുന്നത്. ഇവര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പരാഗ് പറഞ്ഞു.

പരാഗിന്റെ ബാറ്റിങ്

പരാഗ് വളര്‍ന്നുവരുന്നവരിലെ മികച്ച കളിക്കാരനാണെന്നാണ് സ്മിത്തിന്റെ പ്രതികരണം. നെറ്റ്‌സില്‍ പരാഗിന്റെ ബാറ്റിങ് പ്രതീക്ഷയുണ്ടാക്കുന്നതായിരുന്നു. പരാഗിന് വലിയ ഭാവിയുണ്ടെന്നും ആത്മവിശ്വാസത്തോടെ കളിക്കുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു. സ്മിത്തും പരാഗും ചേര്‍ന്ന കൂട്ടുകെട്ട് നേടിയ 69 റണ്‍സാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

രാജസ്ഥാന് ജയം

രാജസ്ഥാന് ജയം

മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ അഞ്ചു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സഞ്ജു സാംസണ്‍ 35 റണ്‍സെടുത്തു. മുംബൈക്കു വേണ്ടി രാഹുല്‍ ചഹാര്‍ മൂന്നു വിക്കറ്റെടുത്തു.

Story first published: Sunday, April 21, 2019, 10:45 [IST]
Other articles published on Apr 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+